“”എനിക്ക് സ്വന്തമായി പണിയെടുത്തു ജീവിക്കാനാണിഷ്ടം. അപ്പനെ പോലെ ഒറ്റക്ക് ഉണ്ടാക്കി വലുതാവണം.””
“”വെരി good. ഇങ്ങനെയാവണം. അപ്പന്റെ അതെ സ്വഭാവമാണ് നിനക്കും.””
ഞാനൊന്നു ചിരിച്ചതേയുള്ളു. എല്ലാം കേട്ടു വണ്ടർ അടിച്ചിരിക്കുകയാണ് മാം. ചിരിക്കണോ കരയണോ എന്ന അവസ്ഥയോ..
“”ഞാൻ ഓഫീസിൽ വിളിച്ചു സംസാരിച്ചോളാം. എല്ലാ ബിസിനസ്സും ഞാൻ തരാൻ ശ്രമിക്കാം “”
അത് കേട്ടതോടു കൂടി മാഡത്തിന് സന്തോഷായി.
“താങ്ക് you sir “” മാഡം പുള്ളിയെ നോക്കി പറഞ്ഞു.
“”ഇതാരാണ്. കൂടെ വർക്ക് ചെയ്യുന്നതാണോ?.”” മാഡത്തിനെ നോക്കി പുള്ളി ചോദിച്ചു.
“”അതെ. ഞങ്ങളുടെ മാനേജർ ആണ് “”
“”ആഹാ എന്താ പേര് “”
“”സോഫിയ ജോൺ “” ചിരിച്ചു കൊണ്ടു മാഡം പറഞ്ഞു.
“”ഇവനെ വിടണ്ട കേട്ടോ. ആളൊരു പുലിയാണ്. നിങ്ങളുടെ കമ്പനിയെ ഇവൻ ഉയരത്തിൽ എത്തിക്കും.. അത്രയ്ക്ക് മിടുക്കനാണ്. പക്ഷെ ആർക്കും പിടികൊടുക്കില്ല. അതാണിവന്റെ സ്വഭാവം “”
എന്നെ കുറിച്ച് പറഞ്ഞത് കേട്ടു ഞാൻ തലതാഴ്ത്തി ഒന്ന് ചിരിച്ചു. പിന്നെ പതിയെ മാഡത്തിനെ നോക്കി. മുഖത്തെ അമ്പരപ്പ് മാറാതെ നിൽക്കുകയാണ് മാം. എന്തായാലും കുറച്ചു നേരം കൂടി അവിടെ ഇരുന്നു സംസാരിച്ചു. ഞങ്ങൾ അപ്പച്ചനെ വിളിച്ചു സർപ്രൈസ് കാണിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ നിന്നും ഫുഡ് കഴിച്ചു ഞങ്ങൾ റൂമിലേക്ക് മടങ്ങി.
പുലർച്ചെ 5 മണിക്കാണ് റിട്ടേൺ ഫ്ലൈറ്റ്. റൂമിലെത്തിയപ്പോൾ തന്നെ 7 മണിയായി. ഇന്നിനി ഫുഡ് ഒന്നും വേണ്ട. ഞാൻ സ്വിമ്മിംഗ് പൂളിന്റെ അരികിൽ പോയി ചൂടുള്ള കാറ്റു കൊണ്ടിരുന്നു. ഡ്രസ്സ് ചേഞ്ച് ചെയ്തു ഒരു നിക്കറും ബനിയനും ഇട്ടു മാഡം വന്നു അടുത്തിരുന്നു.