രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 3 [Love]

Posted by

 

“”അത്.. ഞങ്ങൾ എല്ലാം ഫോളോ ചെയ്യുന്നുണ്ടായിരുന്നു. രണ്ട് ആഴ്ച കൂടുമ്പോൾ മെയിൽ ചെയ്തിരുന്നു.”” എന്നെ മനസിലാകാതെ ഇരിക്കുന്ന പുള്ളിയെ നോക്കി ഞാൻ പറഞ്ഞു.

 

പെട്ടന്ന് അദ്ദേഹം എന്നെ നോക്കി. മുഖത്തു വച്ചിരുന്ന കണ്ണട ഒന്ന് ശരിയാക്കി.

 

“”നീ… ജെയ്സൺ അല്ലെ ഇത് “” അദ്ദേഹം ഒരു സംശയത്തോടെ എന്റെ പേര് വിളിച്ചപ്പോൾ എന്റെ ഉള്ളിൽ സമാധാനം കിട്ടി. അപ്പുറത്ത് എന്താണ് ഇതൊക്കെ എന്ന് വിചാരിച്ചു ഞെട്ടിയിരിക്കുകയാണ് മാം.

 

“””യെസ് അങ്കിൾ.”” ഞാൻ അങ്കിൾ എന്ന് വിളിച്ചതും മാം എന്നെ അത്ഭുതത്തോടെ നോക്കി.

ജികെ എണീറ്റ് വന്നു സ്നേഹത്തോടെ എന്നെ കെട്ടിപിടിച്ചു.

 

“” തോമസിന്റെ മോൻ ആണ് വരുന്നതെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ മീറ്റിംഗ് വേണ്ടെന്നു വച്ചേനെ. അതിന്റെ ആവിശ്യമേ ഉണ്ടായിരുന്നില്ല “”

എന്റെ തോളിൽ കൈ വച്ചു അദ്ദേഹം പറഞ്ഞു.

 

“”അത് അങ്കിൾ ആണെന്ന് എനിക്കറിയില്ലായിരുന്നു. ജികെ എന്ന് മാത്രമേ ഞാൻ കേട്ടുള്ളു.””

 

“”അത് ഇവിടുത്തെ കമ്പനി പേര് ആണ്. പിന്നെ ആളുകൾ എന്നെ അങ്ങനെ ആണ് വിളിക്കുന്നത്‌. എന്നാലും നീ എങ്ങനെ…. അല്ല നീ ഇതെന്താ ഈ കമ്പനിയിൽ ആണോ വർക്ക്‌ ചെയ്യുന്നേ “”

 

“”അതെ. മുംബൈ ബ്രാഞ്ചിലാണ് “”

 

“”അതെന്താ അങ്ങനെ. നിനക്ക് വേണമെങ്കിൽ സ്വന്തമായി എത്ര കമ്പനികൾ തുടങ്ങാം.. അത് വിജയിപ്പിച്ചെടുക്കാനും നിനക്കറിയാം. ഇത്രെയും ബുദ്ധിയുള്ള നീയാണോ ഒരു കമ്പനിയിൽ വെറുമൊരു സ്റ്റാഫ്‌ ആയി ജോയിൻ ചെയ്തത് “”

ഒരു അത്ഭുതത്തോടെയാണ് അദ്ദേഹം സംസാരിക്കുന്നതു.

Leave a Reply

Your email address will not be published. Required fields are marked *