ഒരു നിമിഷം അവളെ നോക്കി പുറത്തേക്കുള്ള വാതിലിലേക്ക് തിരിഞ്ഞ എന്നെ അവൾ ദയനീയതയോടെ വിളിച്ചു!.
“”ജയ്സാ….. “” ആ വാക്കുകളുടെ മൃദുലത എന്റെ കാതുകളെ തഴുകി.
അടക്കാൻ നിന്നിരുന്ന വാതിലിൽ പിടിച്ചു ഒരു നിമിഷം നിന്ന ഞാൻ തിരിഞ്ഞു അവളെ നോക്കി. ഒരു കൊച്ചു പെൺകുട്ടിയെ പോലെ ഈറനണിഞ്ഞ കണ്ണുകളുമായി അവൾ എന്നെ നോക്കി നിന്നു.
“”അയ്യോ എന്ത് പറ്റി മാം. ഞാൻ എന്തെങ്കിലും തെറ്റായി പറഞ്ഞോ?”” ഒരിക്കലും പ്രതീക്ഷിക്കാത്ത ആ സംഭവം കണ്ടു ഞെട്ടലോടെ ഞാൻ ചോദിച്ചു.
“”ജയ്സാ.. നീ ചോദിച്ചതിൽ ഒരു തെറ്റുമില്ല.. പെട്ടെന്ന് ചോദിച്ചപ്പോൾ ഞാനൊന്നു ഷോക്ക് ആയി അത്രേയുള്ളൂ. ഞാൻ ആരോടും പറയണ്ട എന്ന് കരുതിയ കാര്യങ്ങളാണത്. എന്റെ അടുത്ത സുഹൃത്തുക്കളോട് ഞാൻ പറഞ്ഞെങ്കിലും അവരൊക്കെ പിന്നീട് എന്നെ ശല്ല്യം ചെയ്യാൻ തുടങ്ങി “” കണ്ണ് നീര് തുടച്ചു കൊണ്ടവൾ പറഞ്ഞു.
“”എന്നോട് പറഞ്ഞാലല്ലേ മാം ഞാൻ അറിയൂ. മാമിന്റെ സ്റ്റാഫ് എന്നതിലുപരി ഒരു ബെസ്റ്റ് friend ആയി എന്നോട് പറഞ്ഞൂടെ. കേൾക്കാനുള്ള താല്പര്യം മാത്രം കൊണ്ടല്ല. ആരോടെങ്കിലും തുറന്നു പറഞ്ഞാൽ കുറെ സമാധാനം കിട്ടും “” അവളെന്നെയൊന്നു നോക്കി.
“” അതെന്റെ ഉള്ളിൽ മാത്രം ഒതുങ്ങി നിൽക്കണമെന്നായിരുന്നു ആഗ്രഹം. നീ ചോദിച്ചത് കൊണ്ടു മാത്രം നിന്നോട് ഞാൻ പറയാം. അദ്ദേഹത്തിന്റെ പേര് ജോൺ.. മനസമ്മതം കഴിഞ്ഞു എല്ലാ അർത്ഥത്തിലും ഞങ്ങൾ അടുത്തു. ഒരു സ്ത്രീ ആഗ്രഹിക്കുന്നതിനേക്കാളും സ്നേഹം കല്യാണത്തിന് മുൻപ് അദ്ദേഹം എനിക്ക് തന്നു. ദൈവത്തിനു അത് കണ്ടു അസൂയ വന്നിട്ടുണ്ടാവും. കല്യാണത്തിന്റെ അന്ന് ഒരു ആക്സിഡന്റിന്റെ രൂപത്തിൽ അദ്ദേഹത്തെ ദൈവം കൊണ്ടു പോയി. എല്ലാവരുടെയും മുമ്പിൽ ഞാൻ അഭിനയിക്കുയാണ് “” കരച്ചിൽ വന്നിട്ടും അവൾ അത് പിടിച്ചു നിന്നു എന്നോട് പറഞ്ഞു.