രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 3 [Love]

Posted by

 

“”അതെന്താ മാം അങ്ങനെ പറഞ്ഞെ. ഞാനിതു വരെ ഇങ്ങനെയൊരു മീറ്റിങ്ങിൽ പങ്കെടുത്തിട്ടില്ല. ഒരു വലിയ ക്ലയന്റ്സിനോട് നേരിട്ട് സംസാരിച്ചിട്ടില്ല. പിന്നെങ്ങനെ മാഡത്തിന് മനസിലാവും “” കേൾക്കാനുള്ള ആകാംഷ എനിക്ക് കൂടി വന്നു.

 

“”അത്.. അത് അങ്ങനെ ചോദിച്ചാൽ.. ഞാൻ.. നമുക്ക് പിന്നെ സംസാരിക്കാം “” എന്തോ പറയാൻ വന്നതും മാം പകുതിയിൽ നിർത്തി.

 

“”അതെന്താ മാം എന്നോട് പറയാൻ പറ്റാത്ത എന്തെങ്കിലുമാണോ “”

 

“”ഏയ്‌ അങ്ങനെയൊന്നുമില്ല. ഇവിടുന്നു വേണ്ട നമുക്ക് റൂമിൽ നിന്നും സംസാരിക്കാം. എന്തായാലും 4 മണിക്കല്ലേ മീറ്റിംഗ്. അത് വരെ ടൈം ഉണ്ടല്ലോ “”

 

അത് ശരിയാണെന്നു എനിക്കും തോന്നി.

 

“”അല്ല മാഡത്തിന്റെ ഹസ്ബന്റും മോനും ദുബായിൽ ഉണ്ടെന്നല്ലേ പറഞ്ഞെ. ഇങ്ങോട്ട് വരുമോ “” വിഷയം മാറ്റാനായി എനിക്ക് പെട്ടെന്നോർമ്മ വന്ന കാര്യം ഞാൻ ചോദിച്ചു.

 

അതുകേട്ടതും മാഡം ഒരു നിസഹായക നോട്ടം നോക്കി. അതോടെ ചോദിക്കേണ്ടിയിരുന്നില്ലെന്നു തോന്നി. മാഡം ഒന്നും മിണ്ടാതെ പ്ലേറ്റ് എടുത്തു എഴുന്നേറ്റ് പോയി. എന്താ ഇപ്പോ സംഭവിചെ എന്ന മട്ടിൽ ഞാൻ ഇരുന്നു.

 

റൂമിലേക്ക് പോയ അവളുടെ പിന്നാലെ ഞാനും പോയി. എന്നെ കണ്ടത് കൊണ്ടു അവൾ വാതിൽ അടച്ചില്ല. റൂമിലെ വലിയ കണ്ണാടിക്ക് മുന്നിൽ തന്റെ മുഖം നോക്കി നിന്നു. ഇളം മഞ്ഞ പ്രകാശത്തിൽ ആ മുഖത്തിന്‌ തിളക്കം കൂട്ടി. പാറി പറക്കുന്ന മുടികൾ!!!

 

“”എന്ത് പറ്റി മാം. ഞാൻ ചോദിച്ചത് തെറ്റായി പോയോ. Sorry ഞാൻ വെറുതെ ഓർമ്മ വന്നപ്പോൾ ചോദിച്ചെന്നേയുള്ളു “” ഞാൻ അത്രെയും പറഞ്ഞിട്ടും അവളുടെ ഭാഗത്തു നിന്നും മറുപടി കിട്ടാതായപ്പോൾ എനിക്ക് പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല.

Leave a Reply

Your email address will not be published. Required fields are marked *