വലിയൊരു ഹോട്ടലിന്റെ മുമ്പിലേക്കാണ് കാർ ചെന്നു നിന്നത്. കൊള്ളാം നല്ല ഭംഗിയുണ്ട്.. പണ്ട് ദുബൈയിൽ ഒറ്റയ്ക്ക് കറങ്ങാൻ വന്നിട്ടുണ്ട്.. അന്ന് താമസിച്ച ഫ്ലാറ്റിന്റെ അത്ര പോരാ.. അന്നൊരുപാട് പൈസ പൊട്ടിച്ചിട്ടുണ്ട്.. ആ അതൊക്കെയൊരു കാലം..
ഞങ്ങളെ സ്വീകരിച്ചു കൊണ്ടു ഒരു ഫിലിപ്പീനി സുന്ദരി അടുത്തേക്ക് വന്നു. നല്ല ഭംഗിയുണ്ടായിരുന്നു അവളെ കാണാൻ. ഒരു ആഫ്രിക്കൻ സെക്യൂരിറ്റി വന്നു ഞങ്ങളെ റൂം കാണിച്ചു തരികയും ചെയ്തു. തൊട്ടടുത്താണ് റൂം. ആ വരിയിലെ അവസാനത്തേതാണ് എന്റെ റൂം. ഇപ്പുറത്തു മാടവും മറ്റേ സൈഡിൽ ഒരു സ്വിമ്മിംഗ് പൂളും അവിടെ ഇരിക്കാനായി കുറെ സംഭവങ്ങളും. നല്ല വൃത്തിയുണ്ട് എല്ലാത്തിനും..
റൂമിൽ കയറി വൈഫൈ കണക്ട് ചെയ്തപ്പോൾ മിയയുടെയും ആവണിയുടെയും കുറെ മെസ്സേജുകൾ.
പുറപ്പെടുമ്പോൾ എന്നെ കാണാൻ കഴിഞ്ഞില്ലല്ലോ. അതിനുള്ള പരിഭവം പറച്ചിലാണ് കൂടുതലും. പിന്നെ രണ്ടു റൂമിൽ കിടന്നാൽ മതി.. ഒരു റൂമിലാണോ, മാഡം ഇപ്പോൾ കൂടെയുണ്ടോ അതോ പുറത്താണോ അങ്ങനെ നിരവധി മെസ്സേജുകൾ. പാവങ്ങൾ ഒരു സമാധാനവും രണ്ടെണ്ണത്തിനും ഉണ്ടാവില്ല…. ഞാൻ എന്റെ ഒരു സെൽഫി രണ്ടുപേർക്കും അയച്ചു കൊടുത്തു. ഒറ്റക്കാണ് ഫുഡ് കഴിച്ചില്ല ഫ്ലൈറ്റിൽ ഉണ്ടായിരുന്നു. അങ്ങനെയുള്ള മെസ്സേജുകൾ സെൻറ് ചെയ്തു ഒന്ന് ഫ്രഷ് ആയി കിടന്നുറങ്ങി..
ഇവിടെ ഇപ്പോൾ ചൂട് സമയമാണ്. രാവിലെ എണീറ്റ് ജനൽ ചില്ലുകൾ നീക്കി പുറത്തേക്കു നോക്കി. ആമ തോട് പോലെയുള്ള മെട്രോ സ്റ്റേഷൻ. അതിനുള്ളിലേക്ക് പ്രവേശിക്കുന്ന വിവിധ തരം ആളുകൾ. പാകിസ്ഥാനികളും മലയാളികളുമാണ് കൂടുതൽ എന്ന് തോന്നി.