പിന്നെ ഓഫീസിലും റൂമിലും എല്ലാം അവർ അത് പൂർത്തിയാക്കാനുള്ള ശ്രമത്തിൽ ആയിരുന്നു. ഞാൻ വെറുതെ ഒന്ന് തുടങ്ങിയിട്ടതെയുള്ളു…. പതിയെ പതിയെ മിയയുടെ മൈൻഡ് നോർമൽ ആകുന്നതു എന്നെ സന്തോഷിപ്പിച്ചു. ഓഫീസിൽ ഇടയ്ക്കു മാഡം എല്ലാവരെയും പ്ലാനിന്റെ കാര്യം ഓർമിപ്പിക്കും..
പ്ലാൻ submit ചെയ്യാൻ ഇനി രണ്ടു ദിവസം കൂടിയുള്ളു.. രണ്ടു പേരുടെയും പകുതിയേ ആയിട്ടുള്ളു. ഇന്നും നാളെയും കൂടി ചെയ്താൽ എനിക്ക് തീർക്കാവുന്നതേയുള്ളു.. അത് കൊണ്ട് ഇന്ന് രാത്രി ഇരുന്നു ചെയ്യാൻ ഞാൻ തീരുമാനിച്ചു.
രാത്രി റൂമിൽ ഫുഡ് എല്ലാം കഴിച്ചു ഞാൻ വരയ്ക്കാൻ ഇരുന്നു.. നോക്കിയപ്പോൾ രണ്ടുപേരും കൂടി അവരുടെ ലാപ്പിൽ വരയ്ക്കാൻ ശ്രമിക്കുന്നുണ്ട്.. സമയം ഏകദേശം 12 മണിയായി. രണ്ടുപേർക്കും ഉറക്കം വന്നു കുത്തിയിരിക്കുന്നു. അവർ ഇടക്ക് എന്നെ നോക്കും. ഞാൻ ഒരു കുഴപ്പവുമില്ലാതെ ചെയ്തു കൊണ്ടിരുന്നു. സമയം കടന്നുപോയി കൊണ്ടിരുന്നു. നാളെ ഒരു ദിവസം മാത്രമേ ബാക്കിയുള്ളു. എന്റെ പ്ലാൻ ഞാൻ പകുതിയിലേറെ തീർത്തു. ഇനി നാളെ ചെയ്യാമെന്ന് കരുതി ലാപ് ഓഫ് ചെയ്തു കിടക്കാൻ പോയി. അപ്പോഴും അവർ വർക്ക് ചെയ്യുന്നുണ്ടായിരുന്നു. രണ്ടു പേരും ഇരുന്നു തല പുകക്കുന്നത് കണ്ടപ്പോൾ ഒന്ന് സഹായിച്ചു അവർക്കൊരു കമ്പനി കൊടുക്കാമെന്നു കരുതി.. ഞാൻ അവരോടു കുറച്ചു നീങ്ങിയിരിക്കാൻ പറഞ്ഞു. അവർ മാറി ഞാൻ അവരുടെ നടുവിൽ ഇരുന്നു. മിയയുടെ ലാപ് എടുത്തു അവൾ ചെയ്ത വർക്ക് നോക്കി.
“”കൊള്ളാം സൂപ്പറായിട്ടിട്ടുണ്ട് “” മിയയെ നോക്കി ഞാൻ പറഞ്ഞു..