“”ശരിയാ അത് ശരിയാവില്ല. നമുക്ക് പുതിയത് വരക്കാം.”” മിയയും ആവണിയുടെ കൂടെ നിന്നു.
“”വെയിറ്റ് ഞാൻ മാടത്തിനെ ഒന്ന് വിളിച്ചു ചോദിക്കട്ടെ “” എന്നും പറഞ്ഞു ഞാൻ ഫോൺ ചെയ്തു.
അവർ എന്നോട് സ്പീക്കറിൽ ഇടാൻ പറഞ്ഞു. ഞാൻ സ്പീക്കറിൽ ഇട്ടു. മാഡം call എടുത്തു.
“”ആ ജെയ്സൻ പറയൂ.. എന്താ ഈ നേരത്തു “”
“”അത് മാഡം എന്റെ ഒരു ഡൌട്ട് ആണ്.. ഇന്ന് തന്ന ഡീറ്റെയിൽസ് വച് അന്ന് ആവണിയും മിയയും വരച്ച പ്ലാനിൽ ഒന്ന് എഡിറ്റ് ചെയ്താൽ എങ്ങനെ ഉണ്ടാവും “”
“” ഹാ ജയ്സാ നീ നോർമൽ അല്ലെ. ആ പ്ലാൻ ഈ സമയം കൊണ്ടു എല്ലാവരും കണ്ടതല്ലേ.. പിന്നെ ജയ്‌സാനു പുതിയത് വരയ്ക്കാൻ എന്തെങ്കിലും മടിയുണ്ടോ. “”
അത് കേട്ടു രണ്ടുപേരും ശബ്ദമുണ്ടാക്കാതെ ചിരിച്ചു..
“”ഇല്ല മാം ഞാൻ വെറുതെ ചോദിച്ചെന്നേയുള്ളു. അപ്പോൾ പുതിയത് വരക്കാം ലെ “”
“”എന്താ സംശയം പുതിയത് തന്നെ വരച്ചോളൂ വേറെ എന്തെങ്കിലും?””
“” ഇല്ല മാം താങ്ക്സ്. Good നൈറ്റ് “”
“” ok good നൈറ്റ് “”
Call cut ചെയ്തു രണ്ടുപേരും പൊട്ടിച്ചിരിച്ചു. ചമ്മിയ ഞാനും അവരുടെ കൂടെ ചേർന്ന് ചിരിച്ചു.
“”അപ്പോൾ ഇനി പുതിയത് നോക്കാം ലെ “” ആവണി പറഞ്ഞു. ഞാനൊന്നു മൂളി.
“”എന്നാൽ ഞങ്ങൾ പ്ലാൻ വരയ്ക്കട്ടെ. മോന്റെ അത്ര സ്പീടൊന്നും ഞങ്ങൾക്കില്ല “” അതും പറഞ്ഞു ആവണി മിയയെയും കൂട്ടി ബെഡിലിരുന്നു പ്ലാൻ ചെയ്യാൻ തുടങ്ങി. ഇതൊരു ചെറിയ വർക്ക് ആയതു കൊണ്ട് അവർ തന്നെ വരച്ചോളും എന്ന് പറഞ്ഞു.