“”ആരും ടെൻഷൻ ആവണ്ട. കഴിഞ്ഞ പ്രാവിശ്യം ആവണിയും മിയയും ചെയ്ത നല്ല വർക്കുകൾ ആണ് നമുക്ക് ഒരു പേര് ഉണ്ടാക്കി തന്നത്. പക്ഷെ ഇപ്രാവശ്യം ഓരോരുത്തരും പ്ലാൻ വരയ്ക്കണം “”
അത് കേട്ടത്തോടെ എല്ലാവരുടെ മുഖതും ടെൻഷൻ കണ്ടു. ഞങ്ങൾ മൂന്നു പേരും ചിരിച്ചും നിന്നു.
“” ഒരു ആഴ്ച നിങ്ങള്ക്ക് സമയം തരും. അതിനുള്ളിൽ എല്ലാവരും പ്ലാൻ വരച്ചു submit ചെയ്യണം. ആരും അവരുടെ name വെളിപ്പെടുത്തേണ്ട ആവിശ്യമില്ല. വരച്ച പ്ലാനുകൾ ഞാൻ തരുന്ന ഫയലിൽ ഇട്ടു പേര് എഴുതാതെ എന്റെ ടേബിളിൽ വച്ചാൽ മതി. പക്ഷെ മറ്റു വർക്കുകൾ ഇതിന്റെ ഇടയിൽ ചെയ്തു തീർക്കണം. അതിനു ഒരു തടസവും വരരുത് “”
അത്രെയും പറഞ്ഞു മാഡം പോയി. വരയ്ക്കുന്ന ആളുടെ പേര് വെളിപ്പെടുത്തണ്ട എന്ന് പറഞ്ഞപ്പോൾ തന്നെ എല്ലാവർക്കും ആശ്വാസമായി.. പലരും പല ചർച്ചകളും ചെയ്യാൻ തുടങ്ങി.. വരക്കേണ്ട പ്ലാനിന്റെ ഡീറ്റെയിൽസ് വൈകുന്നേരം എല്ലാവർക്കും മെയിൽ ചെയ്യുമെന്ന് അറിയിച്ചു.. ഓഫീസിൽ നിന്നു പോകുന്നതിനു മുന്പേ മെയിൽ കിട്ടി.. വലിയ പ്രശ്നമൊന്നുമില്ല പക്ഷെ സിമ്പിൾ ആണെങ്കിലും എല്ലാവരുടെയും ഇടയിൽ നിന്നു ഫസ്റ്റ് നേടിയെടുക്കണം അതാണ് ടാസ്ക്!!!
വൈകുന്നേരം റൂമിൽ എത്തിയതോടെ അവർ രണ്ടു പേരും ചർച്ച തുടങ്ങി..
“”അല്ല നമ്മൾ അന്ന് വരച്ച പ്ലാൻ തന്നെ ഈ ഒരു ഫോർമാറ്റിൽ ചേഞ്ച് ആക്കിയാൽ പോരെ “” ഒരു അതിബുദ്ധി മനസ്സിൽ കണ്ടു ഞാൻ മിയയോടും ആവണിയോടും ചോദിച്ചു.
“”അതെങ്ങനെ ശരിയാവും എല്ലാവർക്കും മനസ്സിലാവില്ലേ “” ആവണിയുടെ സംശയം.