“”എന്റെ മോള് സങ്കടപെടാതെ പ്രാർത്ഥിച്ചു കിടക്കു “” അതും പറഞ്ഞു അവൾ കാണാതെ എന്റെ കണ്ണുകൾ തുടച്ചു ലൈറ്റ് ഓഫ് ചെയ്തു ഞാനും കിടന്നു. ആ ഇരുട്ടതും അവൾ എന്നെ നോക്കി കൊണ്ടു കിടക്കുന്നതു എനിക്ക് കാണാമായിരുന്നു..
രാവിലെ ഓഫീസിൽ ചെന്ന് ഇരുന്നു അൽപ്പം വർക്ക് ചെയ്തപ്പോഴാണ് മനസിന് അല്പം ശാന്തത കിട്ടിയത്. മിയയോട് പോയിരുന്നു അല്പം സംസാരിച്ചു. പിന്നെ ആവണിയോടും.
പെട്ടെന്ന് മാഡം വന്നു ഞങ്ങളോട് സംസാരിക്കാൻ തുടങ്ങി.
“”മുംബൈ സ്റ്റേറ്റിലെ എല്ലാ കൺസ്ട്രക്ഷൻ കമ്പനികളുടെയും സംഘടനയുടെ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഒരു മത്സരം സംഘടിപ്പിക്കുന്നുണ്ട്. അതായതു ഇതുവരെ ആരും വരയ്ക്കാത്തതും കണ്ടാൽ മറ്റുള്ളവരെ ആകർഷിക്കുന്നതുമായ പ്ലാൻ വരച്ചു നൽകണം. വിജയിക്കുന്ന ബ്രാഞ്ചിലെ ഓരോ സ്റ്റാഫിനും പ്രൈസ് മണിയും മറ്റു സമ്മാനങ്ങളും ഉണ്ടായിരിക്കും””
ഈശ്വര വീണ്ടും പ്പാണോ ഞാൻ മനസ്സിൽ ചിന്തിച്ചു. അവളുമാർ രണ്ടുപേരും എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ഞാൻ ദയനീയ അവസ്ഥയിൽ അവരെ നോക്കി..
“”കഴിഞ്ഞ പ്രാവിശ്യം വിദേശ കമ്പനി നമ്മുടെ പ്ലാൻ സ്വീകരിച്ചത് എല്ലാ കമ്പനികളും അറിഞ്ഞിട്ടുണ്ട്.. അത് കൊണ്ടു നമ്മുടെ കമ്പനിയെ എല്ലാവർക്കും ഒരു നോട്ടമുണ്ട്. നമ്മളെ തോൽപ്പിക്കാൻ മറ്റെല്ലാ കമ്പനികളും കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്.. പറഞ്ഞു വരുന്നത് നമുക്ക് ഇതൊരു ഏറ്റെടുക്കണം”””
എന്റെ തലകറങ്ങുന്നത് പോലെ തോന്നി. ഇനി അടുത്തത് എന്താണാവോ.