രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 2 [Love]

Posted by

“”ഞാൻ ടൂർ പോയതല്ല “” ചിരിച്ചു കൊണ്ടു ഞാൻ പറഞ്ഞു.

 

“”ആണോ അറിഞ്ഞില്ല “” ഞങ്ങൾ രണ്ടു പേരും ചിരിച്ചു.

 

ഇനിയെന്ത്!!!! എന്റെ മനസിനെ പറഞ്ഞു മനസിലാക്കാൻ എനിക്ക് കഴിയുന്നില്ല. മിയ എത്ര ആഴത്തിലാണ് എന്നെ സ്നേഹിക്കുന്നതെന്ന് എനിക്കിന്ന് മനസിലായി.. ഒന്നും മനസിലാകാതെ എന്നോട് കൊഞ്ചി കൊഴിയുന്ന ആവണിയെ കാണുമ്പോൾ അതിലും വലിയ ടെൻഷൻ..

 

ഓഫീസ് കഴിഞ്ഞ് റൂമിലെത്തിയ ഞങ്ങൾ പതിവ് പോലെ കുളിച്ചു ഭക്ഷണമൊക്കെ കഴിച്ചു ഇരിക്കുകയാണ്. ആ സമയം മിയ ഫോൺ എടുത്തു പുറത്തേക്ക് പോയി. പോകുന്ന വഴിയിൽ അവൾ കതക് അടച്ചു. എനിക്കൊന്നും മനസിലായില്ല. ഇനി ഞങ്ങൾക്ക് വേണ്ടി അവൾ മാറി തരുന്നതാണോ!!

 

അവൾ പോയതും ആവണി എന്റെ അടുത്തേക്ക് വന്നു.

 

“”മോനെ നാളെ sunday അല്ലെ നമുക്ക് ഒന്ന് കറങ്ങാൻ പോയാലോ “” എന്റെ മടിയിൽ തല വച്ചു കൊഞ്ചി കൊണ്ട് അവൾ എന്നോട് ചോദിച്ചു.

 

“”ഈ ചൂട് സമയത്തോ. നമുക്കിവിടെ ഇരുന്ന് വല്ല ഭക്ഷണവും ഉണ്ടാക്കി കഴിക്കാം “” എങ്ങനെയോ ഞാൻ പറഞ്ഞൊപ്പിച്ചു. സത്യത്തിൽ അതിനൊന്നും പറ്റിയ മാനസിക അവസ്ഥയിൽ അല്ലായിരുന്നു ഞാൻ.

 

“”ഉം എന്നാൽ വേണ്ട. “” അവൾ കിടന്നു കുറുകി.

എന്റെ വയറിൽ മുഖം അമർത്തി എന്നെ കെട്ടി പിടിച്ചു കിടന്നു.

 

“”അവൾ വരും എണീക്ക് “” അവൾ കണ്ടാലും പ്രശ്നമില്ല എന്നറിയാമെങ്കിലും അവളുടെ മുന്നിൽ ആവണിയോട് ക്ലോസ് ആകാൻ എനിക്ക് തോന്നിയില്ല. മാത്രമല്ല മിയ എല്ലാം അറിഞ്ഞത് ആവണി ഇപ്പോൾ അറിയണ്ട.

 

ആവണി എണീറ്റ് ബെഡിൽ പോയിരുന്നു.. സമയം മുന്നോട്ടു നീങ്ങി.. മിയയെ കാണുന്നില്ല.. ആവണിയാണെങ്കിൽ ഫോണിൽ കളിച്ചു ഉറങ്ങി പോയി.. ഞാൻ എണീറ്റ് വാതിൽ തുറന്നു നോക്കി.. ഹാളിലെ ഒരു ജനലിനരികിൽ പുറത്തേക്കു നോക്കിയിരിപ്പുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *