അവൾക്കു നല്ല സങ്കടമുണ്ടെന്നു മനസിലായി. എനിക്കെന്തു ചെയ്യാൻ കഴിയും. മിയ ആയാലും ആവണി ആയാലും എനിക്കൊരു പോലെയാണ്. പക്ഷെ ആവണിയോട് ഒരു അനുകമ്പ എനിക്കുണ്ട്. പക്ഷെ ഇപ്പോൾ മിയയോട് എന്തെന്നില്ലാത്ത സ്നേഹവും. അവളുടെ മനസ്സിൽ അവൾ എന്നെ ആവണിക്ക് സമർപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഞാൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു. അവളുടെ തല എന്റെ കയ്യുടെ മുകൾ ഭാഗത്തു ചായുന്നുണ്ടായിരുന്നു അവൾ പോലും അറിയാതെ. എന്ത് പറഞ്ഞാലും അവളുടെ മനസ്സിൽ ഞാനുണ്ടെന്നു ഓരോ പ്രവർത്തികളിലും അറിയാം..
“”തരില്ലേ നീ എനിക്കായി ഒരു ദിവസം “” എന്റെ ഭാഗത്തുനിന്നും മറുപടി കിട്ടാഞ്ഞപ്പോൾ അവൾ വീണ്ടും ചോദിച്ചു.
“”ഉം “” എന്റെ മറുപടി ഒരു മൂളലിൽ ഞാൻ ഒതുക്കി. എന്റെ കണ്ണുകൾ നനഞു. അവൾ കാണാതെ ഞാനതു തുടച്ചു. ഓഫീസിൽ എത്തുവോളം അവൾ എന്റെ കയ്യിൽ പിടിച്ചു തോളത്തു ചാഞ്ഞു പോന്നു..
ഓഫീസിന്റെ അടുത്ത് എത്തിയതും ഞങ്ങൾ മുഖമൊക്കെ താഴെനിന്നും കഴുകി എല്ലാം റെഡി ആക്കി. കയറി ചെല്ലുമ്പോൾ തന്നെ ആവണി നോക്കിയിരിക്കുന്നുണ്ടായിരുന്നു.. ഒന്നുമറിയാതെ!!
“”എവിടെയായിരുന്നു.. എത്ര നേരമായി പോയിട്ട്. റൂം ഇഷ്ടപ്പെട്ടോ “” നിഷ്കളങ്കതയോടെ ആവണി ഞങ്ങളോട് ചോദിച്ചു.
“”ഉം തരക്കേടില്ല. വേറൊന്നു കൂടി നോക്കണം. “” അതും പറഞ്ഞു ആവണിയെ ഒന്ന് തലോടി അവൾ പോയി.
മുഖത്ത് ചിരി വരുത്തി ഞാൻ അവളുടെ അടുത്ത് ഇരുന്നു..
“”എനിക്കെന്താ കൊണ്ടുവന്നേ “” ആരും കാണാതെ ആവണി എന്നോട് ചോദിച്ചു.