“”ഡീ കരയല്ലേ.. എന്താ നിന്നോട് പറയേണ്ടതെന്നു എനിക്കറിയില്ല.. ഒരു പക്ഷെ നിന്റെ സ്ഥാനത്തു അവളാണെങ്കിലും ഇത് തന്നെയായിരിക്കും അവസ്ഥ “” ഇടറിയ ശബ്ദത്തോടെ ഞാൻ പറഞ്ഞു. എന്റെ കണ്ഠം വേദനിക്കാൻ തുടങ്ങി.
“”നിന്നെ പിരിയാൻ എനിക്ക് കഴിയില്ലെടാ.. എന്റെ… എന്റെ മാത്രമാണ് നീ.. നിന്റെ കൂടെയുള്ള ദിവസങ്ങൾ ഞാൻ ഒരുപാട് സ്വപ്നം കൊണ്ടുപോയി “” മുഖത്തു നിന്നും കയ്യെടുത്ത അവൾ പൊട്ടി പൊട്ടി കരഞ്ഞു കൊണ്ടു പറഞ്ഞു. അവൾ അവളുടെ വിഷമങ്ങൾ ഇവിടെ പൊട്ടി കരഞ്ഞു തീർക്കുകയാണെന്ന് തോന്നി..
“”നീ എന്റെ അവസ്ഥയൊന്നു ആലോചിച്ചു നോക്ക്. ഞാൻ ആരെ പിരിയും..””
“” എന്റെതു മാത്രമാണെന്ന് ഞാൻ വിശ്വസിച്ച ദിനങ്ങൾ. നിന്നെ എന്നും കണ്ടുകൊണ്ട് ഞാൻ ഉറങ്ങിയ ദിവസങ്ങൾ എനിക്ക് മറക്കാൻ കഴിയില്ലാ.. കഴിയില്ല “” അവൾ ഓടി വന്നു എന്നെ കെട്ടിപ്പുണർന്നു. എന്റെ കവിളിലും എന്റെ ചുണ്ടതും എല്ലായിടത്തും ഉമ്മകൾ കൊണ്ടു പൊതിഞ്ഞു.
ഞാനും അവളെ കെട്ടിപിടിച്ചു.. അവളുടെ ചുണ്ടുകളിൽ പിടിച്ചു ഉമ്മവച്ചു. അവളുടെ രണ്ടു കവിളും കൈകൾ കൊണ്ടു വാരിയെടുത്തു. ഇറനണിഞ്ഞു മിഴികൾ എന്നെ നോക്കി. വീണ്ടും വീണ്ടും ഞങ്ങൾ ചുംബിച്ചു. ചുംബനത്തിന് ഇടയിലും ഞങ്ങൾ കരഞ്ഞു കൊണ്ടിരുന്നു. ഒരു നിമിഷം അവൾ വിട്ടുമാറി..
“”വേണ്ട അവളെ ചതിക്കാൻ എനിക്കാവില്ല. ആരുമില്ലാത്ത കുട്ടിയാണവൾ. നീ വേണമവൾക്ക്. നീ അവളുടെ കൂടെയുണ്ടെങ്കിൽ അവൾ എന്നും സുരക്ഷിതമാണെന്ന് എനിക്ക് വിശ്വാസമുണ്ട് “”
അവളത് പറയുമ്പോഴും അവളുടെ ഉള്ളിലെ എന്നോടുള്ള സ്നേഹം ഞാൻ തിരിച്ചറിഞ്ഞു..