“”കള്ളൻ.. കിടന്നുറങ്ങുന്നത് കണ്ടില്ലേ. ഇനി മുതൽ നേരത്തെ എണീറ്റോണം. അല്ലെങ്കിൽ ഞാൻ എണീപ്പിക്കും. ഇനി ഞാൻ നോക്കിക്കോളാം ഈ ചെക്കനെ “”
അവളുടെ ആ ശബ്ദം പുറത്തുവരാതെയുള്ള സംസാരം രാവിലെ തന്നെ മൂഡ് ആക്കി. ആ കണ്ണുകൾ എന്നെ വേട്ടയാടുന്നത് പോലെ തോന്നി. ഞാൻ കണ്ണുകളടച്ചു വീണ്ടും തിരിഞ്ഞു കിടന്നു. അപ്പോൾ അവൾ കയ്യിൽ ഒരു നുള്ള് തന്നു.
“”ഹും ഇന്നും കൂടി കിടന്നോ നാളെ മുതൽ നിന്നെ ശരിയാക്കും “”
അതും പറഞ്ഞു അവൾ എന്റെ കവിളിൽ ഒരുമ്മ തന്നു അടുക്കളയിൽ പോയി. പിന്നെ രണ്ടു പേരും സാധാരണ പോൾ ഭക്ഷണം റെഡി ആക്കി. ഞാൻ സമയം ആയപ്പോൾ എണീറ്റ് കുളിച്ചു. രണ്ടുപേർക്കും അവർ എന്നെ സ്നേഹിക്കുന്നത് പരസ്പരം അറിയാൻ പാടില്ലാത്തത് കൊണ്ടുതന്നെ ഇന്നലെ നടന്ന കാര്യങ്ങൾക്ക് എന്നോട് രണ്ടു പേരും ഒരുമിച്ചു നന്ദി പറയുകയും സന്തോഷം പങ്കുവെക്കുകയും ചെയ്തു. അത് കണ്ട ഞാൻ ഉള്ളിൽ ചിരിച്ചതേയുള്ളു. പിന്നെ ഫുഡ് കഴിച്ചു അവരുടെ കൂടെ ഓഫീസിലേക്ക് നടന്നു..
ഓഫീസിലെത്തിയ ഞങ്ങൾ അവരവരുടെ സീറ്റിൽ ഇരുന്നു. രാവിലെ തന്നെ എല്ലാവരും ആവണിയെയും മിയയെയും കണ്ടു മാഡത്തിന്റെ പാർട്ടി കൂടാതെ ഒരു സ്പെഷ്യൽ പാർട്ടി വേണമെന്ന് പറഞ്ഞു. എല്ലാവർക്കും പാർട്ടി നൽകുമെന്ന് രണ്ടു പേരും പറഞ്ഞു. ആവണി എന്റെ അടുത്തിരിക്കുന്നത് കൊണ്ടുതന്നെ എന്നോട് കൂടുതൽ സംസാരിക്കാൻ കഴിയും. അവൾ അവളുടെ കുട്ടികാലത്തു സംഭവിച്ച കാര്യങ്ങൾ വാ തോരാതെ സംസാരിച്ചു. അവളുടെ സംസാരത്തിൽ ഒരു കുട്ടിത്തം കാണാൻ കഴിഞ്ഞു…പക്ഷെ അതിന്റെ ഇടയിലും അവളുടെ ജോലികൾ അവൾ വൃത്തിയായി ചെയ്യുന്നുണ്ടായിരുന്നു. മിയയാകട്ടെ ഏതോ മായാലോകത്തെന്ന പോലെ ഇരിക്കുന്നു.. എന്റെ അവസ്ഥ നിങ്ങൾക്കൂഹിക്കാമല്ലോ!!