ഉച്ചവരെ ഞാൻ മയങ്ങി. പിന്നെ അവർ വന്നു ഭക്ഷണം തരുകയും മെഡിസിൻ എല്ലാം തരുകയും ചെയ്ത്. ആവണി ബാത്‌റൂമിൽ പോയ സമയം മിയ എന്റെ അടുത്ത് വന്നിരുന്നു.
“”എന്തിനാ നീ ആവിശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നേ.. നല്ല കാര്യമാണെങ്കിലും നിനക്കെന്തെങ്കിലും പറ്റിയാൽ പിന്നെങ്ങനാടാ ഞാൻ..”” വാക്കുകൾ മുഴുമിപ്പിക്കാതെ എന്റെ ഉള്ളം കയ്യിൽ പിടിച്ചു അവൾ കരഞ്ഞു..
ആവണി വരുന്നതിനു മുന്പേ അവൾ എന്റെ അടുത്തുനിന്നു മാറിനിന്നു. അവൾക്ക് കൂടുതൽ സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. വൈകുന്നേരം സ്റ്റാഫ് എല്ലാവരും വന്നു പോയി. ആ ദിവസം എങ്ങനെയോ കഴിഞ്ഞു പോയി.
രാവിലെ രണ്ടു പേരും ഫുഡ് ഉണ്ടാക്കി എന്റെ അടുത്ത് വച്ചു തന്നു. ബാത്‌റൂമിൽ പോകാൻ പിടിച്ചു നടക്കാനുള്ള സ്റ്റിക്ക് അടുത്ത് വച്ചു. മെഡിസിൻ എല്ലാം റെഡി ആക്കി വച്ചു. എന്ത് ആവിശ്യം വന്നാലും അപ്പോൾ തന്നെ വിളിക്കണം എന്ന് പറഞ്ഞിട്ടാണ് അവർ ഓഫീസിലേക്ക് പോയത്.
ഓഫീസിൽ എത്തിയ അവരോടു മാഡം കാര്യങ്ങൾ അന്വേഷിക്കുകയും മറ്റും ചെയ്തു. അവനില്ലാതെ രണ്ടു പേർക്കും ഓഫീസിൽ എന്തോ അവസ്ഥ പോലെയായിരുന്നു.. മൂകത അവിടെ തളം കെട്ടി നിന്നു.
എനിക്ക് മെഡിക്കൽ ലീവ് അനുവദിച്ചു നൽകി. ദിവസങ്ങൾ ഒരുപോലെ കടന്നു പോയി. വലിയ മാറ്റങ്ങൾ ഇല്ലാതെ…. ഇപ്പോൾ എനിക്ക് വലിയ പ്രശ്നങ്ങൾ ഇല്ലാതെ നടക്കാൻ കഴിയും. എങ്കിലും രണ്ടുപേരും കൂടെയുള്ളപ്പോൾ എന്റെ അടുത്തുനിന്നു മാറിയിട്ടില്ലായിരുന്നു. ഒരു ഭാര്യ ഭർത്താവിനെ പരിപാലിക്കുന്നതുപോലെ രണ്ടു പേരും എന്നെ നോക്കി.