ബോധം തെളിയുമ്പോൾ ഹോസ്പിറ്റലിലെ ഏതോ ഒരു മുറിയിൽ ആയിരുന്നു ഞാൻ. എന്റെ ദേഹത്ത് ഒരു പച്ചതുണി മാത്രം. കയ്യിൽ ട്രിപ്പ് ഇട്ടിട്ടുണ്ട്.. കയ്യും കാലും അനക്കാൻ വയ്യ.. നല്ല വേദന…. പയ്യെ പയ്യെ എന്റെ മനസിലേക്ക് നടന്ന കാര്യങ്ങൾ ഓർമ്മ വന്നു. ഞാൻ ഞെട്ടി എഴുനേറ്റു!!!!.
മുന്നിൽ കരഞ്ഞു അവശയായ ആവണിയും മിയയും. അവരെ വ്യക്തമായി കാണുന്നില്ല കണ്ണിൽ ഒരു മൂടൽ അനുഭവപ്പെടുന്നു. ചിലപ്പോൾ മരുന്നിന്റെയാവാം. ഞാൻ എണീക്കാൻ ശ്രമിച്ചു. പക്ഷെ കഴിയുന്നില്ല. അത് കണ്ടിട്ട് രണ്ടു പേരും വന്നു എന്റെ അടുത്ത് നിന്നു.. രണ്ടു പേർക്കും എന്തൊക്കെയോ പറയണമെന്നുണ്ട്.. പരസ്പരം കേൾക്കുമെന്ന ഭയം അവരെ തടഞ്ഞു.. ആവണി ഒരു ഗ്ലാസ് വെള്ളം എടുത്തു തന്നു.
“”നിന്റെ ഫോണിന്റെ ലോക്ക് പറഞ്ഞു താ. ഞാൻ വീട്ടിൽ വിളിച്ചു പറയാം “” ശബ്ദം ഇടറി കൊണ്ടു മിയ പറഞ്ഞു..
വേണ്ടെന്നു ഞാൻ തലയാട്ടി. എനിക്ക് സംസാരിക്കാൻ പ്രയാസമുണ്ടെന്നു മനസിലാക്കിയ അവർ അടുത്തിരുന്നു കൈകളിൽ പിടിച്ചു സമാധാനിപ്പിച്ചു.. കുറച്ചു കഴിഞ്ഞു ഡോക്ടർ വന്നു..
“”ജെയ്സൺ ഉണർന്നോ.. പേടിക്കണ്ട കുഴപ്പമൊന്നുമില്ല. കാലിന്റെ എല്ലിന് ചെറിയ ഒരു scratch അത്രേയുള്ളൂ… പിന്നെ കുറച്ചു ദിവസം റസ്റ്റ് എടുക്കണം.. രാവിലെ വീട്ടിലേക്കു പോകാം പോലീസിൽ ഇൻഫോം ചെയ്തിരുന്നു.. അവർ ചിലപ്പോൾ വന്നേക്കാം. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറഞ്ഞാൽ മതി “” ചിരിച്ചു കൊണ്ട് ഡോക്ടർ എന്നെ സമാധാനിപ്പിച്ചു.