എല്ലാം കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ സമയം 6 മണി. വീട്ടിൽ ആ സമയം അപ്പച്ചൻ ഉണ്ടായിരുന്നു. എന്നെ കണ്ടതും അപ്പച്ചൻ അടുത്ത് വന്നു. വിശേഷങ്ങളൊക്കെ ചോദിച്ചു. പിന്നെ അവരോടു സംസാരിച്ചു. അന്ന് രാത്രി തന്നെ ഞങ്ങൾ അവിടെ നിന്നും പുറപ്പെട്ടു. പോരുമ്പോൾ അപ്പച്ചൻ എനിക്ക് ഒരുമ്മ തന്നത് കണ്ടു രണ്ടുപേരും അത്ഭുതപ്പെട്ടു.. പിന്നെ യാത്ര പറഞ്ഞു വീട്ടിലെ കാറിൽ ഡ്രൈവരെയും കൂട്ടി ഞങ്ങൾ എയർപോർട്ടിലേക്കു.
“”എന്തൊരു സ്നേഹമാണെടാ നിന്റെ അപ്പച്ചന് നിന്നോട് അതിനു നല്ല ഭാഗ്യം വേണം “” മിയ എന്നോട് പറഞ്ഞു..
ആ സമയം ആവണി പുറത്തേക്കു നോക്കിയിരിക്കുകയായിരുന്നു. ഞാൻ മിയയോട് ആവണിയെ കാണിച്ചു കൊണ്ട് മിണ്ടാതിരിക്കാൻ പറഞ്ഞു.
മൂന്ന് ദിവസത്തെ യാത്ര ഞങ്ങളെ നന്നേ തളർത്തിയിരുന്നു. റൂമിലെത്തി കിടന്നതു മാത്രമേ ഓർമ്മയുള്ളൂ.. ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും വൈകുന്നേരമായി.. വിശപ്പ് വന്നു മുട്ടാൻ തുടങ്ങിയിരിക്കുന്നു. സ്വിഗിയിൽ ഫുഡ് ഓർഡർ ചെയ്തു ഞങ്ങൾ ഫ്രഷ് ആയി. അപ്പോഴാണ് ആവണിയുടെ മുഖത്തു നല്ല സങ്കടം കണ്ടത്. എന്താണെന്നു ഞാനും മിയയും ചോദിച്ചു.
“”ഈ മൂന്നു ദിവസം ഞാൻ നല്ലോണം ആസ്വദിച്ചു.. പെട്ടെന്ന് അതൊക്കെ വിട്ടു പോന്നപ്പോൾ…..”””
“”അത്രേയുള്ളൂ.. സാരമില്ല. ഞങ്ങൾ എപ്പോഴും നിന്റെ കൂടെയല്ലേ”” ഞാൻ ആവണിയെ നോക്കി പറഞ്ഞു.
മിയയും അവളെ സമാധാനിപ്പിച്ചു. അവളുടെ തലയിൽ തലോടി കൊണ്ടു മിയ അടുക്കളയിലേക്ക് പോയി. ആ സമയം നോക്കി ഞാൻ ആവണിയെ പിടിച്ചു അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.