“”അതിനെന്താ മാം അല്ലെ. എന്റെ മനസ്സിൽ ഒരു തേങ്ങയുമില്ല.. നിനക്ക് എന്താ വട്ടാണോ “”
“”ടാ ഞാൻ ചൂടായതു കൊണ്ടു നിനക്ക് ദേഷ്യം തോന്നേണ്ട.. നീ എന്റേത് മാത്രമാണെന്ന തോന്നൽ വന്നത് മുതൽ വേറെ പെണ്ണിനോട് സംസാരിക്കുന്നതു എനിക്കിഷ്ടമില്ല “”
“”ഞാൻ സംസാരിച്ചാലും നീ പേടിക്കണ്ട.. ഞാൻ വേറെ ആരുടേയും കൂടെ പോകില്ല “”
“”അത് മതിയെനിക്ക്..വാ എണീക്ക് നമുക്ക് വല്ലതും കഴിക്കാം “”
അങ്ങനെ ഞാൻ എഴുനേറ്റു. ആവണി പുറത്തിറങ്ങിയപ്പോൾ ഞാൻ പല്ലൊക്കെ തേച്ചു ഫ്രഷ് ആയി വന്നു. ഭക്ഷണം കഴിച്ചു പുറത്തു പോയി വീട്ടിലേക്കു call ചെയ്തു. പിന്നെ ഞങ്ങൾ ഒരുമിച്ചിരുന്നു മൂവി കണ്ടു സമയം പോയതറിഞ്ഞേയില്ല..
കുറെ ദിവസങ്ങൾക്കു ശേഷം.. ഹോളി ആയതിനാൽ കമ്പനി 3 ദിവസം ലീവ് ആയിരുന്നു. മിയയുടെ അമ്മ വീട്ടിലേക്കു വരാൻ നിർബന്ധിച്ചു കൊണ്ടിരുന്നു. അവസാനം അവൾ പോകാൻ തീരുമാനിച്ചു. അപ്പോഴാണ് ആവണി എവിടെ നിൽക്കുമെന്നുള്ള ചോദ്യം വന്നത്..ആവണിക്ക് പ്രശ്നമൊന്നുമില്ല എന്നവൾ പറഞ്ഞെങ്കിലും മിയക്കു അതിനോട് താല്പര്യം ഇല്ല..അവസാനം മിയയെയും കൂട്ടി പോകാൻ തീരുമാനിച്ചു. ഞാൻ നാട്ടിലേക്ക് പോകാനും..
ഒരുമിച്ചു നിന്നതിൽ പിന്നെ ആദ്യമായി ഞങ്ങൾ പിരിഞ്ഞു നിൽക്കുന്നു?. കുറച്ചു ദിവസങ്ങളാണെങ്കിലും അതൊരു ചെറിയ സങ്കടം ഞങ്ങളിൽ സൃഷ്ടിച്ചു.. അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രക്കു തന്നെ ഫ്ലൈറ്റിൽ ഒരു ദിവസം പോകും. ഞങ്ങൾ മൂന്നു പേരും റൂമിൽ നിന്നു ഇറങ്ങി. എയർപോർട്ടിൽ എത്തി ഫ്ലൈറ്റ് പിടിച്ചു മൂന്നുപേരും ഒരുമിച്ചിരുന്നു. രണ്ടു പേരുടെയും മുഖത്തു ഒരു ദുഃഖം ഞാൻ കണ്ടു.. ആരും മിണ്ടുന്നില്ല.. ഒരു വിധത്തിൽ സമയം തള്ളിനീക്കി. ഫ്ലൈറ്റ് കൊച്ചിയിൽ ഇറങ്ങി. ഇനി രണ്ടു taxi വിളിച്ചു രണ്ടു ഭാഗത്തേക്ക് പോകണം. ഞാൻ taxi ബുക്ക് ചെയ്തു അവരോടു അതിൽ പോകാൻ പറഞ്ഞു. രണ്ടു പേരും പരസ്പരം കാണാതെ കണ്ണുകൾ നിറച്ചു കൊണ്ട് എന്നോട് യാത്ര പറഞ്ഞു ടാക്സിയിൽ കയറി. Taxi മുന്നോട്ടു നീങ്ങി.. എനിക്കെന്തോ ഭയങ്കര സങ്കടം. ഞാൻ തിരിഞ്ഞു നടന്നു. ഇനി വേറെ taxi എടുത്തു എനിക്ക് പോകണം. പെട്ടെന്ന് കാർ നിർത്തുന്ന ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി.. അവർ കയറിയ taxi നിർത്തിയിരിക്കുന്നു. എന്നെ ഞെട്ടിച്ചു കൊണ്ട് ആ കാർ പിറകോട്ടുവന്നു എന്റെ അടുത്ത് നിർത്തി.. രണ്ടു പേരും ഇറങ്ങി വന്നു. എന്നോടൊരു വാക്ക് പോലും ചോദിക്കാതെ എന്റെ കയ്യിൽ കയറി മിയ പിടിച്ചു.. ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്നേ മിയ എന്നെയും വലിച്ചു കാറിൽ കയറ്റിയിരുത്തി.. പുറകെ എന്റെ ബാഗ് എടുത്തു ആവണിയും!!!