“”ദേ നമുക്ക് രാവിലെ വരെ ഇരിക്കണം. ഇടയിൽ ഉറങ്ങിയാൽ ഞാൻ എന്റെ പാട്ടിനു പോവും പറഞ്ഞേക്കാം “”
എന്റെ വാക്കുകൾ മിയ ഏറ്റെടുത്തു. അവൾ ഉറങ്ങില്ലെന്നു ശബദ്ധം ചെയ്തു. അങ്ങനെ വർക്ക് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു ദിവസം ഉറങ്ങാത്തത് കാരണം ആവണിക്ക് നല്ല തല വേദന. അവൾ അത് പറയുകയും ചെയ്തു. മിയയുടെ നിർദ്ദേശ പ്രകാരം അവൾ പാരസെറ്റമോൾ കുടിക്കുകയും കിടന്നുറങ്ങുകയും ചെയ്തു. ആവണി എന്റെ ബെഡിൽ ആണ് കിടന്നതു. നല്ല ഉറക്ക ക്ഷീണം അവളെ പെട്ടെന്നുറക്കി..
പിന്നെ ഞാൻ വർക്ക് തുടങ്ങി. ഉറക്കം വരാതിരിക്കാൻ മിയ ഓരോ സംശയങ്ങൾ ചോദിച്ചു തുടങ്ങി.
“”എടാ സമയം 2 മണിയായി. രാവിലെ ആകുമ്പോഴേക്കും തീരുമോ “”
“”നോക്കട്ടെ “”
“”അങ്ങനെ പറയല്ലേടാ പ്ലീസ്. നിനക്കെന്തു വേണമെങ്കിലും ചെയ്തു തരാം പ്ലീസ് “”
“”Mm okok “”
കുറെ നേരത്തെ കഠിന ശ്രമത്തിനൊടുവിൽ ഞാൻ പ്ലാൻ കംപ്ലീറ്റ് ചെയ്തു. സമയം 5.30
“”Its കംപ്ലീറ്റ് “”
“”Wow നീ സൂപ്പറാടാ മുത്തേ. “”
“”ഇനി ഇത് അവർ സ്വീകരിച്ചില്ലെങ്കിൽ എന്നെ ഒന്നും പറയരുത് “” ഞാൻ മുൻകൂർ ജാമ്യം എടുത്തു.
“”നീ വരച്ചതല്ലേ എന്തായാലും എടുക്കും “”
“”ആണോ നോക്കാം.. എന്നാൽ എനിക്ക് താ””‘
“”Ok പറ എന്താണ് എന്റെ ചെക്കന് വേണ്ടത് “”
“”സമ്മാനം ചോദിച്ചാൽ തരുമെന്ന് ഉറപ്പല്ലേ. പിന്നെ വാക്ക് മാറരുത് “”
“”എന്നാ എനിക്കൊരു ഉമ്മ താ “”
“”പോടാ തെണ്ടി.. അപ്പോൾ ഇതാണ് നിന്റെ മനസ്സിൽ അല്ലെ “