രണ്ടു മിഴികൾ നിറഞ്ഞപ്പോൾ | Begining
Randu Mizhikal Niranjappol | Author : Garuda
പ്രിയപ്പെട്ട പ്രേക്ഷകരെ ഈ കഥയിൽ എല്ലാം ഉണ്ട്. ദയവായി മുഴുവനും വായിക്കുക. ഒരുപാട് നേരത്തെ കഷ്ടപ്പാടാണ്..
തിങ്ങി നിറഞ്ഞ ആൾക്കൂട്ടത്തിനിടയിലൂടെ മുംബൈ നഗരത്തിന്റെ എച്ചിൽ പുറങ്ങളിലൂടെ എന്റെ ഫയൽ സേഫ് ആക്കി പിടിച്ചു ഞാൻ നടന്നു. അച്ഛനോടും അമ്മയോടും ഒരുപാട് അഭ്യർത്ഥിച്ചും കാലുപിടിച്ചിട്ടാണ് ഞാൻ ഇങ്ങോട്ട് പോന്നത്. നാട്ടിലെ ജോലിക്ക് എനിക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു. പുറത്തു പോയി എന്തെങ്കിലും ജോലി ചെയ്യണമെന്നാണ് ആഗ്രഹം.
നാട്ടിലെ കോടീശ്വരമാരിൽ ഒരാളായ തോമസ് ചാക്കോയുടെ മകൻ ജെയ്സൺ എന്ന് പേരുള്ള ഞാനെന്ന ഈ മഹാന് അതിന്റെ ഒരു ആവശ്യവും ഇല്ല. പക്ഷെ അപ്പന്റെ പൈസക്കല്ല ഞാൻ ജീവിക്കേണ്ടത്. അതിന്റെ കാലം കഴിഞ്ഞു. സ്വന്തമായി ജോലി ചെയ്തു ജീവിക്കാനാണ് എനിക്കിഷ്ടം. നമ്മുടെ my ബോസ്സ് സിനിമയിലെ ദിലീപിനെ പോലെ. പക്ഷെ വിദേശത്തേക്ക് പോകാൻ താല്പര്യം ഇല്ല. നിനക്കെന്തിനാണ് ഒരു ജോലി എന്ന് അപ്പൻ ചോദിക്കും. ഞാൻ ഒന്നും മിണ്ടില്ല. അപ്പനും അമ്മച്ചിക്കും എന്നോട് വാത്സല്യമാണ്. സ്നേഹമാണ്. ഞാനെന്നു പറഞ്ഞാൽ ജീവനാണ്. ഒരൊറ്റ മോൻ. എന്നെ വിട്ടു പിരിഞ്ഞിരിക്കുന്നതിൽ മാത്രമാണ് സങ്കടം. എല്ലാ കാലത്തും എല്ലാം സാധ്യമല്ലല്ലോ.. അത് കൊണ്ടു ഞാൻ അയച്ച അപേക്ഷകളിൽ നിന്നും മുംബൈയിൽ സ്പാർട്ടൻസ് എന്ന് പേരുള്ള ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്നും തിരഞ്ഞെടുത്ത ആളുകളിലെ ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ട ഞാൻ അങ്ങോട്ട് പോകാൻ തന്നെ തീരുമാനിച്ചു.