എന്റെ വാക്കുകളിൽ മുഴുകിയിരിക്കുകയാണ് അവൾ.
“”എത്ര ഭംഗിയായിട്ടാണ് നീ സംസാരിക്കുന്നതു. നിന്റെ പ്രത്യേകത അതാണ്. ഞാൻ നിന്നോട് ഒരു കാര്യം പറയാം നീ പിണങ്ങേണ്ട.. നീ എന്നെ ഹെല്പ് ചെയ്ത അന്ന് മുതൽ എന്തോ ഒരു ആകർഷണം എനിക്ക് നിന്നിലുണ്ടായി. അത് എന്താണെന്നു പോലും എനിക്കറിയില്ല. പിന്നെ എന്നെ ഹോസ്പിറ്റലിൽ വച്ചു എനിക്ക് ഫുഡ് വാരി തന്നപ്പോൾ എനിക്ക് നിന്നോട് സ്നേഹമാണെന്ന് തോന്നിപോയി.. അങ്ങനെയുള്ള നീ എന്റെ മുമ്പിൽ വച്ചു ഇങ്ങനെ പ്രവർത്തിക്കുമ്പോൾ എനിക്ക് സങ്കടം വരില്ലേ “”
അവളുടെ വാക്കുകൾ കെട്ട് ഞാൻ അന്തം വിട്ടിരിക്കുകയായിരുന്നു. എനിക്കെന്തു പറയണമെന്ന് അറിയില്ല. ഞങ്ങൾ പരസ്പരം നോക്കി ഇരുന്നു..
“”ടാ അത് വരക്കണ്ടേ.. അല്ലെങ്കിൽ പണിപാളും “”
ശരിയാണ്. ഞാൻ വീണ്ടും എന്റെ ജോബ് മൂഡിലേക്ക് വന്നു രാവിലെ വരെ ഇരുന്നു ഒന്നു കംപ്ലീറ്റ് ചെയ്യുകയും രണ്ടാമത്തേതിന് തുടക്കം കുറിക്കുകയും ചെയ്തു.
രാവിലെ എണീറ്റപ്പോൾ രണ്ടുപേരും പോകാൻ റെഡി ആയിരിക്കുന്നത് കണ്ടു. ആകെ എനിക്ക് ഒരു മണിക്കൂർ മാത്രമേ ഉറങ്ങാൻ പറ്റിയുള്ളൂ. പിന്നെ കുളിച്ചു ഫ്രഷ് ആയി. അന്ന് ഞാൻ മിയയോട് ഉറങ്ങിയതിനു ചൂടായില്ല. കാരണം ആവണിക്ക് എന്നോടുള്ള ബഹുമാനവും സ്നേഹവും തിരിച്ചറിഞ്ഞത് അത് കൊണ്ടാണ്. ഓഫീസിലെത്തി വർക്കുകൾ തുടങ്ങിയതും മാഡം വന്നു രണ്ടുപേരോടും നാളത്തെ ഡേറ്റ് ഓർമിപ്പിക്കുന്നത് കണ്ടു. രണ്ടു പേരും എന്നെ നോക്കി. ഞാൻ എന്റെ സിസ്റ്റത്തിൽ നോക്കി. രണ്ടു ദിവസമായി രാത്രിയിലും പകലും കമ്പ്യൂട്ടറിൽ മാത്രം ആകെ ഒരു തലവേദന പോലെ. ആവണി ചോദിക്കുകയും ചെയ്തു. കുഴപ്പമില്ലെന്ന് പറഞ്ഞു ഞാൻ ഒരു പാരസെറ്റമോൾ എടുത്തു കഴിച്ചു..