അവിചാരിത [ചെമ്പകം]

Posted by

 

ഹയർ സെക്കന്ററി പ്രിൻസിപ്പൽ പ്രിയ മിസ്സിന്റെ ശബ്ദം ക്ലാസ്സിലാക്കെ മുഴങ്ങി…അനാമിക മുഖം ഉയർത്തിയതും സ്റ്റെഫിന ഞെട്ടിയതും ഒന്നിച്ചായിരുന്നു…. താൻ ഇത്ര നേരവും അവളെ നോക്കി നിൽക്കുവായിരുന്നോ….. അനാമികയെ നോക്കി നിന്ന സ്റ്റെഫിനയുടെ മുഖം മങ്ങി….താൻ കണ്ട ചാരനിറത്തിലെ മിഴികൾ ഇതല്ല…. തോന്നിയതായിരുന്നു… അവൾ മുഖം തിരിച്ചു… ഒരു നിമിഷത്തേക്ക് എങ്കിലും അവളുടെ മിഴികൾ താൻ സ്വപ്നത്തിൽ കാണുന്ന പെൺകുട്ടിയുടെ മിഴികൾപോലെ ആയിരുന്നെങ്കിലെന്ന് വെറുതെ ആശിച്ചു,.. കൊതിച്ചു

 

ക്ലാസ്സിലെന്ന് സ്റ്റെഫിന മിസ്സ്‌ വേഗത്തിൽ ഇറങ്ങി പോകുന്നത് അനാമിക ശ്രദ്ധിച്ചു

 

“പുള്ളിക്കാരി നിന്നെതന്നെ നോക്കി നിൽക്കുവായിരുന്നു….”അഞ്ജലി പറഞ്ഞു

 

“അതെ…. ഈ കാമുകന്മാര് കാമുകിമാരെ നോക്കി നിൽക്കുന്നപോലെ “ആര്യ ചിരിയോടെ പറഞ്ഞു…. അനു ഇരുവരെയും നോക്കി… മുഖം താഴ്ത്തി….

 

അഞ്ജു അവളെ അടിമുടി ശ്രദ്ധിക്കുന്നുണ്ടായിരുന്നു…. സ്റ്റെഫിന മിസ്സിനെ കണ്ടതുമുതലുള്ള അവളുടെ വെപ്രാളം…. ഇവര് തമ്മിലിനി മുൻപരിജയം എന്തെങ്കിലും…. അവളൊന്നു ഇരുത്തി ആലോചിച്ചു…

 

സീനിയേഴ്സ് മുതൽ ജൂനിയേഴ്സ് വരെ കോൺഫറൻസ് ഹാളിൽ ഒത്തുകൂടി…. സ്കൂൾ ഒരുക്കിയ ഒരു ബോധവൽക്കരണ ക്ലാസ്സ്‌ ആയിരുന്നു അത്… S I സുനിൽ അന്ന് ക്ലാസ്സ്‌ എടുത്തു….റാഗിംഗിന് എതിരെ അയാൾ ശക്തമായി സംസാരിച്ചു….

 

ജൂനിയർ കുട്ടികൾ എല്ലാവരും മുന്നിലെ ബെഞ്ചുകളിൽ നിറഞ്ഞിരുന്നു…. അനാമികയിടെ കണ്ണുകൾ ആ സ്വർണ മൂക്കുത്തി അണിഞ്ഞ പെൺകുട്ടിയെ തിരയുക ആയിരുന്നു….സ്റ്റെഫിനയെ എങ്ങും കണ്ടില്ലതാനും….

Leave a Reply

Your email address will not be published. Required fields are marked *