എന്റെ പേര് അഞ്ജലി… വീട്ടിൽ അച്ഛൻ അമ്മ ചേട്ടൻ… സ്ഥലം താന്നിമൂട് …..
തന്റെ ഊഴം എത്തിയപ്പോൾ അഞ്ജു എഴുന്നേറ്റ് വിശദമായി പറഞ്ഞു…. അടുത്തായി അനാമിക എഴുന്നേറ്റു…. സ്റ്റെഫിനയുടെ മുന്നിൽ കാരണ ങ്ങളേതുമില്ലാതെ താൻ തളരുന്നത് അനാമിക തിരിച്ചറിഞ്ഞു…വേച്ചുപോകാതെ കൈരണ്ടും താങ്ങിനായി ഡെസ്കിൽ പിടിച്ചുകൊണ്ട് അവൾ വിറയാർന്ന ശബ്ദത്തോടെ സംസാരിച്ചു
“പേര് അനാമിക…. വീട്ടിൽ അച്ഛനും അമ്മയും അനിയനും ഉണ്ട്… സ്ഥലം ചിറ്റാഴിപ്പുറം ”
കുട്ടികൾ വീണ്ടും എഴുന്നേറ്റ് അവരവരെ സ്വയം പരിജയപ്പെടുത്തി…. പക്ഷെ സ്റ്റെഫിന അനാമികയിൽ തന്നെ കുടുങ്ങി നിന്നു….ആ തേനിന്റെ മധുരമുള്ള ശബ്ദം…ചാരനിറത്തിലെ കണ്ണുകൾ…. ഉടവ് തട്ടാതെ കരകൗശലക്കാരൻ കടഞ്ഞെടുത്ത വെളുത്ത ശില്പംപോലെ ഒരു പതിനാറുകാരി പെൺകുട്ടി…. മുഖം കുനിച്ച് ഇരിക്കുന്നവളെകണ്ട് സ്റ്റെഫിനക്ക് അരിശം തോന്നി…. മുഖം ഒന്നുയർത്തിയിരുന്നെങ്കിൽ….ആ കണ്ണുകൾ…. രാത്രിയിലെ സ്വപ്നങ്ങളുടെ ഹാങ്ങോവറിൽ അവളുടെ കണ്ണുകൾക്ക് ചാരനിറമാണെന്ന് തനിക്ക് തോന്നിയതാണോ….
“എടി മിസ്സ് നിന്നെതന്നെ നോക്കി നിൽക്കുന്നു….”അനാമികയുടെ തോളിലേക്ക് ചാഞ്ഞ് കഴിവതും ചുണ്ടുകൾ അനക്കാതെ അഞ്ജു പറഞ്ഞു…. അനുവിന്റെ മുഖത്ത് ചോര നിറം പടർന്നു…. അവരെ കണ്ടതുമുതൽ ശരീരത്തിൽ കാണുന്ന മാറ്റം…കണ്ണുകൾ ഉയർത്താൻ കഴിയുന്നില്ലല്ലോ ദേവ്യേ…. ആദ്യമായിട്ടാ ഇങ്ങനെ…
“പ്ലസ് ഒൺ..പ്ലസ് ടു സ്റ്റുഡന്റ്‌സ് എല്ലാവരും കോൺഫറൻസ് ഹാളിൽ എത്തിചേരണ്ടതാണ് “