പെൺകുട്ടികളിൽ പലരും തലചരിച്ച് അനുവിന്റെ ശരീരം അസൂയയോടെ നോക്കി…. പൂവിതൾപോലെ ആരും പറിച്ചെടുക്കാൻ കൊതിക്കുന്ന സൗന്ദര്യംപേറിയ ഒരു പെൺകൊടി…
സൗഹൃദങ്ങളുടെ രൂപാന്തരത്തോടെ ക്ലാസ്സിൽ ശബ്ദകോലാഹലങ്ങളും ഉയർന്നുതുടങ്ങി…. സ്ഥിരം ക്ലാസ് റൂം കാഴ്ചകൾ…. അനാമികക്ക് ബോർ അടിച്ചു…. തങ്ങളുടെ അപ്പുറം വന്നിരുന്ന ആര്യ എന്നുപേരുള്ള ഒരുകുട്ടിയുമായി കത്തിയടിക്കുന്ന അഞ്ജലിയെനോക്കി താല്പര്യം ഇല്ലാതെ അവൾ മുഖം തിരിച്ചു…. റൂമിലേക്ക് കയറുന്ന വാതിലിലേക്ക് നോക്കിയിരുന്നു….ഉള്ളിലേക്ക് നൂണ്ടുകയറുന്ന പ്രഭാതസൂര്യന്റെ വെളിച്ചത്തിനൊപ്പം പെട്ടെന്നൊരു പെൺകുട്ടി പ്രത്യക്ഷപ്പെട്ടു….ഷൂസ് അണിഞ്ഞ കാലടികളോടെ അവൾ കടന്നുവന്നു…. ജീൻസ് പാന്റും ലോങ്ങ് ഷർട്ടും ആയിരുന്നു വേഷം….നിലയില്ലാതെ വിടർന്ന് പാറുന്ന മുടിയിഴകളിലേക്ക് അനാമിക കൗതുകത്തോടെ നോക്കി…. വലിയ കണ്ണുകൾ ഒന്നുകൂടെ വിടർന്നു, മുഖം ഉണർന്നു, പതിവില്ലാതത്തൊരു ഉന്മേഷം ശരീരത്തെ പൊതിഞ്ഞു….
“സ്റ്റെഫിന ജേക്കബ്….. ഇംഗ്ലീഷ് സബ് എടുക്കുന്നത് ഞാനായിരിക്കും…”
അവൾ സ്വയം പരിജയപ്പെടുത്തി…. ക്ലാസ്സ്‌റൂം നിശബ്ദമായതിനൊപ്പം അനാമികയുടെ ഹൃദയവും അശ്വസ്ഥമായി… സ്റ്റെഫിന….. അവളുടെ നാമം അനു തന്റെ അധരത്തിൽ ഏറ്റുപറഞ്ഞു…. മിസ്സ് അണിഞ്ഞിരിക്കുന്ന സ്വർണ നിറത്തിലെ നോസ് റിങിനോടുപോലും അനാമികക്ക് നിർവചനീയമായ ആകർഷണം തോന്നി….
കുറച്ചേറെ ഉപദേശങ്ങൾകുശേഷം ഓരോരുത്തരോടും എഴുന്നേറ്റ് സ്വയം പരിജയപ്പെടുത്താൻ മിസ്സ് ആവശ്യപ്പെട്ടു…. ആദ്യത്തെ ബെഞ്ചിൽ ഇരുന്ന പെൺകുട്ടി എഴുന്നേറ്റ് തന്നെ പരിജയപ്പെടുത്തി…. പിന്നാലെ മറ്റ് കുട്ടികളും…