ആ നായിൻറെ മോൻ ഷാജി മാഷ് എൻറെ ചേച്ചിയോട് മോശമായി പെരുമാറുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ എനിക്ക് സങ്കടവും അവനോട് അടങ്ങാത്ത ദേഷ്യവും വന്നു…
“എന്നിട്ട് ചേച്ചി പ്രതികരിച്ചില്ലേ..”
“ഞാൻ ദേഷ്യം കാണിക്കാറുണ്ട്.. ഒന്നോ രണ്ടോ തവണ ഞാൻ നിർത്തിക്കോ എന്ന് പറഞ്ഞതുമാണ്.. എന്നാലും ഒരു ഉളുപ്പുമിലതെ വീണ്ടും വീണ്ടും പറയും…”
” ചേച്ചിക്ക് കണ്ണേട്ടനോട് പറഞ്ഞുകൂടെ..”
“അതൊക്കെ പറഞ്ഞതാ.. കണ്ണേട്ടന് അവനെ വിളിച്ചു ചീത്ത പറയാനൊക്കെ മടി.. അത് പിന്നെ നാട്ടുകാർ അറിയും സ്കൂളിന് ചീത്ത പേരാണ് എന്നൊക്കെയാണ് കണ്ണേട്ടന്റെ മറുപടി.. അവൻ മാത്രമുള്ളപ്പോൾ പരമാവധി സ്റ്റാഫ് റൂമിൽ നിന്ന് മാറിനിന്ന് എന്നാണ് കണ്ണേട്ടൻ പറഞ്ഞത്.ഞാനിപ്പോൾ അങ്ങനെ ചെയ്യാറാണ് പതിവ്. അയാളും ഞാനും ഒറ്റയ്ക്ക് സ്റ്റാഫ് റൂമിൽ വരുന്നത് പരമാവധി ഒഴിവാക്കും.
ആ ഷാജിയെക്കാൾ വലിയ നായിൻറെ മോൻ ആണല്ലോ കണ്ണേട്ടൻ എന്ന് ഞാൻ മനസ്സിൽ ഓർത്തു. സ്വന്തം ഭാര്യക്ക് ഇങ്ങനെയൊരു ബുദ്ധിമുട്ടുണ്ടെന്ന് അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരിക്കുന്ന ഒരു പോങ്ങൻ.
“എന്നാൽ ഞാൻ ഇടപെടട്ടെ ചേച്ചി..”
“നീയോ.. നീ എങ്ങനെ ഇടപെടാൻ ആണ് നന്ദു..മാത്രമല്ല നീ ഇത് എങ്ങനെ അറിഞ്ഞു എല്ലാവരും വിചാരിക്കില്ലേ…”
“അതിനെന്താ. ഞാനും ചേച്ചിയും നല്ല കൂട്ടാണെന്ന് അച്ഛനും അമ്മയ്ക്കും അറിയാമല്ലോ അങ്ങനെ എന്നോട് പറഞ്ഞതാണെന്ന് പറഞ്ഞാൽ പോരെ..”
“അതു വേണ്ടടാ… നീ ഇപ്പോഴേ ഇതുപോലത്തെ ഒരു പ്രശ്നത്തിൽ ഒന്നും പോയി ഇടപെടേണ്ട.. ഞാൻ തന്നെ നിർത്തിച്ചോളം”