അനാമിക ചേച്ചി മൈ ലൗവ് 1
Anamika Chechi My Love Part 1 | Author : Esthapan
നേരം പുലർന്നു വരുന്നെ ഉള്ളൂ…അടുത്തുള്ള അമ്പലത്തിൽ നിന്നും സുപ്രഭാതം കേൾക്കുന്നുണ്ട്.ഞാൻ പുതപ്പ് കൊണ്ട് തല ഒന്നു കൂടെ മൂടി കിടന്നു.
ഇവൻ ഇത് വരെ എണീറ്റില്ലേ..എന്തൊരു ഉറക്കം ആണ് ചെക്കൻ.
ഡാ എണീക്ക്.എന്തൊരു ഉറക്കമാ ഇത്..അവിടെ എല്ലാവരും എത്തി പൂജ തുടങ്ങാൻ ആയി.
“ഞാൻ എണീറ്റോളം അമ്മേ,അമ്മ പൊയ്ക്കോ..”
“അതു വേണ്ടല്ലോ മോനെ..ഞാൻ പോയാൽ പിന്നെ നീ പൂജയും കഴിഞ്ഞു വെണ്ണീർ വാരിയാലേ എത്തുള്ളൂ.. എണീറ്റേ നീ…”അതും പറഞ്ഞു അമ്മ എൻ്റെ പുതപ്പ് എടുത്തു മാറ്റി..ലൈറ്റും ഇട്ടു..
“ഈ അമ്മയെ കൊണ്ട് തോറ്റല്ലോ..ഉറക്കവും കളഞ്ഞു…”
ഇതാണ് എൻ്റെ അമ്മ..പേര് ശാന്ത.ഇവിടെ അടുത്ത് ഒരു സ്കൂളിൽ ഹെൽപ്പർ ആയിട്ട് ജോലി ചെയ്യുന്നു.അമ്മ ദിവസവും രാവിലെ അഞ്ചു മണിക്കൊക്കെ എഴുന്നേൽക്കുന്ന ആളാണ്.ഞാൻ പക്ഷെ ഒരു ഏഴര എട്ടു മണി ആവാതെ ഒന്നും എണീക്കാറില്ല..
ഇന്ന് ഇത്ര നേരത്തേ തന്നെ എന്നെ വിളിച്ചുണർത്താൻ കാരണം ഒരു വീട്ടുകൂടൽ ആണ്..നല്ല മലയാളത്തിൽ പറഞാൽ ഗൃഹപ്രവേശം.അമ്മയുടെ ചേട്ടൻ്റെ മോൻ പുതുതായി ഒരു വീട് എടുത്തിരിക്കുന്നു..
ഞങ്ങൾ ഇപ്പോ താമസിക്കുന്നത് ആണ് അച്ഛൻ്റെ തറവാട്ടിൽ ആണ്.അച്ഛന് ഒരു ചേട്ടൻ മാത്രമെ ഉള്ളൂ.സ്വത്ത് ഭാഗം വെച്ചപ്പോ തറവാട് അച്ഛന് കൊടുത്തു.അച്ഛൻ്റെ ചേട്ടൻ അത്യാവശ്യം നല്ല സെറ്റപ്പിൽ ആണ്.ചേട്ടൻ ലവ് മാര്യേജ് ചെയ്തത് ഒരു പൂത്ത കാശുള്ള ഫാമിലിയിൽ നിന്നായിരുന്നു.സ്വന്തമായി ഒരു സ്കൂളും മറ്റ് സ്വത്തുക്കളും ഒക്കെ ഉള്ള നല്ല ഒരു കുടുംബത്തിൽ നിന്ന്.അതും ഒറ്റ മോളായിരുന്നോണ്ട് എല്ലാം അങ്ങേർക്ക് തന്നെ കിട്ടി.അമ്മ ഇവരുടെ സ്കൂളിൽ ആണ് ഹെൽപ്പർ ആയിട്ട് വർക്ക് ചെയ്യുന്നത്..അതു കൊണ്ട് കാര്യങ്ങൾ ഒക്കെ കുഴപ്പം ഇല്ലാതെ പോകുന്നു..