അമ്മ: ടീ കമലെ നിന്നോട് എങ്ങനാടീ ഞാൻ നന്ദി പറയേണ്ടത്.
കമല: നീ പോയി രക്ഷപെടടീ.
എന്നിങ്ങനെയായി സംഭാഷണങ്ങൾ ഒടുവിൽ എത്രയും പെട്ടന്ന് തന്നെ ജോലിക്ക് കയറേണ്ടതുണ്ട് അതുകൊണ്ട് തന്നെ എന്നെ നാട്ടിലെ അമ്മുമ്മയോടൊപ്പം നിർത്തിക്കൊണ്ട് അമ്മ ജോലിക്കായി പെട്ടിയും ഡ്രസ്സും ഒക്കെയായി യാത്ര തിരിച്ചു. യാത്ര ട്രയിനിൽ ആണ് റയിൽവേ സ്റ്റേഷനിൽ നിന്നും യാത പോകുന്നതിനു മുന്നേ തന്നെ ആൻ്റി മാമൻ്റെ നമ്പർ അമ്മയ്ക്കും അമ്മയുടെ നമ്പർ മാമനും അയയ്ച്ചു കൊടുത്തിരുന്നു.
കമല : ടീ നീ അവിടെ എത്തുമ്പോൾ ചേട്ടനെ വിളിച്ചാൽ മതി. ചേട്ടൻ നിന്നെ അവിടെ നിന്നും പിക്ക് ചെയ്തോളും
അമ്മ: ശരിയടീ ഞാൻ അവിടെ എത്തുമ്പോൾ നിന്നെ വിളിക്കാം.
കമല: നീ അവിടെ എത്തുമ്പോൾ ചേട്ടനെ വിളിച്ചാൽ മതി. റൂമിൽ എത്തിയിട്ട് എന്നെ വിളിച്ചാൽമതി.
കമല : ടീ പണം വല്ലതും ഇപ്പോൾ വേണോ?
അമ്മ : വേണ്ട ടീ, അത്യാവശത്തിനുള്ളത് ഉണ്ട്.
അപ്പോഴേക്കും ട്രെയിൻ വന്നു അമ്മ ട്രയിനിൽ കയറി യാത്രപറഞ്ഞു ട്രെയിൻ പതിയെ നീങ്ങി തുടങ്ങി.
ട്രെയിനിൽ നിന്നും അമ്മ ഇറങ്ങേണ്ട സ്ഥലം എത്തി. ട്രയിനിൽ നിന്നും അമ്മ. ലഗേജ് ഒക്കെ എടുത്ത് പുറത്തേക്ക് ഇറങ്ങി. ഹാൻ്റ് ബാഗിൽ നിന്നും ഫോൺ എടുത്ത് മാമൻ്റെ നമ്പർ ഡയൽ ചെയ്തു അപ്പോഴേക്കും പിന്നിൽ നിന്നും ഒരു വിളി “വിജയ ലക്ഷ്മീ “അമ്മ തിരിഞ്ഞു നോക്കുമ്പോൾ മാമൻ പിന്നിൽ നിൽക്കുന്നു മാമൻ അമ്മയുടെ ഒരു ബാഗ് അമ്മയുടെ കയ്യിൽ നിന്നും വാങ്ങി റയിൽവേ സ്റ്റേഷന് പുറത്തേക്ക് നടന്നു.
അമ്മ: സാർ…..
മാമൻ: വേണ്ട ലഷ്മീ സാർ ഒക്കെ അങ്ങ് ഓഫീസിൽ മതി . എന്നെ അണ്ണാ എന്ന് തന്നെ വിളിച്ചാൽ മതി.