“”…കണ്ടോ… കണ്ടു പഠി.! ഇങ്ങനെയാണ് പെമ്പിള്ളേരുടെ നമ്പറുമേടിയ്ക്കുന്നത്..!!”””_ അവള് എനിയ്ക്കിട്ടൊന്നു കൊട്ടി…
“”…ഓ.! എനിയ്ക്കതിനാരുടേം നമ്പരൊന്നും വേണ്ടായേ… ഇനീപ്പൊ വേണോങ്കിത്തന്നെ അതൊപ്പിച്ചുതരാനെന്റെ ക്രൈംപാർട്ട്ണർ കൂടെയുള്ളപ്പോൾ ഞാനെന്തിനാ ഇങ്ങനെകിടന്നു കഷ്ടപ്പെടണം..??”””
“”…ഉവ്വ.! നല്ലതാടാ.! എന്നെയിങ്ങനെ നീ ഊറ്റിയുറിഞ്ചുന്നതൊക്കെ മുകളിലൊരാളിരുന്ന് കാണുന്നുണ്ട്… അതോർത്താൽ കൊള്ളാം..!!”””
“”…എന്തേയ്..?? ഫ്ളാറ്റിന്റെമേല് നിന്റെ തന്തവന്നിരിപ്പുണ്ടോ..??”””_ അറിയാതെ വായിന്നു വീണുപോയതാണെങ്കിലും എന്റെയെന്തോ ഭാഗ്യത്തിനതവൾ ശ്രെദ്ധിച്ചില്ല…
പകരം,
“”…ദേടാ ചെക്കാ… നോക്കിയേ, കൊറേ പെമ്പിളേളര് വരുന്നു..!!”””_ എന്നെ ചുരണ്ടിവിളിച്ചവൾ റോഡിലേയ്ക്കു വിരൽചൂണ്ടി…
“”…പെമ്പിള്ളോരോ..?? എവടെ..??”””_ ചോദിച്ചത് പെണ്ണുങ്ങളെ കണ്ടോളാൻ വയ്യാഞ്ഞിട്ടുള്ള കൊതികൊണ്ടൊന്നുവല്ല…
അവൾടെ തന്തയ്ക്കുവിളിച്ചതവള് ശ്രെദ്ധിയ്ക്കാഞ്ഞതിലുള്ള എക്സൈറ്റ്മെന്റിലായ്രുന്നു…
എന്നാൽ,
“”…പ്ഫ.! അവന്റൊരാക്രാന്തം.! ഒന്നുപതുക്കെ നോക്കെടാ തെണ്ടീ..!!”””_ ന്നും പറഞ്ഞവൾ മുട്ടുകേറ്റിയെന്റെ വയറിലൊന്നുകൂടി ഇടിച്ചു…
ഉടനെ,
“”…ഓ.! കൊള്ളാവുന്ന പിള്ളേരെക്കാണുമ്പോ ആമ്പിള്ളേരൊന്നു നോക്കും… അതിനസൂയപ്പെട്ടിട്ടു കാര്യമില്ല മോളേ… പിന്നെ, നെനക്കിച്ചിരി സൗന്ദര്യം കുറഞ്ഞുപോയത് എന്റെ കുറ്റമല്ലല്ലോ..!!”””_ ഞാനൊരു കള്ളനോട്ടത്തോടെ തട്ടിവിട്ടതും, സ്ലോമോഷനിൽ തലതിരിഞ്ഞുവരുന്നതു ഞാൻകണ്ടു…