എന്റെ ഡോക്ടറൂട്ടി 02 [അർജ്ജുൻ ദേവ്]

Posted by

“”…ഉവ്വ.! ഇങ്ങുവന്നേച്ചാലും മതി..!!”””_ പറഞ്ഞശേഷം അവൾവീണ്ടും താഴേയ്ക്കുനോക്കിനിന്നു…

സംഗതി അങ്ങനെയൊക്കെ പറയുമെങ്കിലും ഞാനതുചെയ്യില്ലെന്ന് നിനക്കുമറിയാം അവിടെയെങ്ങാനും ചെയ്യാൻ നോക്കിയാൽ അന്നെന്റെ അന്ത്യമാണെന്ന് എനിക്കുമറിയാം…

അതുകൊണ്ട് തന്നെ രണ്ടുപേരും വീണ്ടുമതേ പൊസിഷനിൽ തുടർന്നു…

“”…മിന്നൂസേ..??”””_ ഞാനവൾടെ രണ്ടുകൈയുംപിടിച്ച് അവളുടെവയറിനോട് ചേർത്തുവെച്ചിട്ട് എന്റെ ശരീരംമുഴുവനും അവളിലേയ്ക്കമർത്തി മെല്ലെവിളിച്ചു;

“”…മ്മ്മ്.! പറ..!!”””

“”…നമ്മുടെ റ്റൈറ്റാനിയ്ക്ക് സിനിമയില്ലേ..?? അതില് ജാക്കും റോസുമിതേമാതിരി നിയ്ക്കൂലേ..??”””

“”…മ്മ്മ്..! അതിന്..??”””

“”…അല്ല… ജാക്കങ്ങനെ നിയ്ക്കുന്ന കണ്ടിട്ടാണോ ഈ പ്രോസസ്സിന് ജാക്കിയെന്നു പേര് വന്നേ..??”””_ എന്റെ ബുദ്ധിപരമായ സംശയംകേട്ടതും മീനാക്ഷിയെന്നെ തിരിഞ്ഞൊന്നുനോക്കി…

“”…പറയെടീ..!!”””

“”…ആ… എനിയ്ക്കറിയാമ്പാടില്ല..!!”””_ അവളൊഴുക്കൻ മട്ടിൽ മറുപടിപറഞ്ഞു…

“”…അയ്യേ.! മണ്ടി മിന്നൂസ്.! ഡോക്ടറാണെന്നൊക്കെ പറഞ്ഞിട്ടെന്താ കാര്യം… ജെനറൽ നോളേജില്ലാതായിപ്പോയി… പാവം..!!”””_ ആ പറഞ്ഞതിനും അവളെന്നെ തിരിഞ്ഞു രൂക്ഷമായൊന്നു നോക്കിയതല്ലാതെ മറുപടിപറഞ്ഞില്ല…

“”…എടാ… നീയീ മണ്ടത്തരമ്പറച്ചില് നിർത്തീട്ട് അവരെയൊന്നു നോക്കിയേ..!!”””_ മീനാക്ഷി കണ്ണുകൾകൊണ്ട് ചൂണ്ടിയ ഭാഗത്തേയ്ക്കു ഞാനുംനോക്കി…

“”…പെണ്ണ് കൊള്ളാം.! അല്ലേടാ..??”””_ ഞാൻ നോക്കിയതറിഞ്ഞതും അവൾചോദ്യമിട്ടു…

Leave a Reply

Your email address will not be published. Required fields are marked *