പക്ഷേ, ആ മറ്റേമോന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു…
…ഈ മൈരനേത് പുണ്ടച്ചീടെ കാലിന്റെടേൽ പോയിക്കിടക്കുവാ നാറി.!
ഞാനവനെയും പ്രാകിക്കൊണ്ട് ഫോൺ മാറ്റിവെയ്ക്കുമ്പോൾ കൈയും കഴുകിക്കൊണ്ട് മീനാക്ഷി തിരികെവന്നു…
“”…എന്താ അവൻ ഫോണെടുത്തില്ലേ..??”””
“”…ഇല്ലടീ… ആ നാറി ഫോണെടുക്കുന്നില്ല..!!”””_ എന്റെ തോളിലേയ്ക്കു കൈയിട്ടുകൊണ്ട് അവൾ ചോദിച്ചപ്പോൾ ഞാൻ പരാതി പറയുംപോലെ മറുപടിനല്കി…
“”…അച്ചോടാ.! അതു കഷ്ടായിപ്പോയല്ലോ..!!”””_ അവളെന്നെ ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ഞാൻ മുഖംവീർപ്പിച്ചു…
“”…സാരല്ല… നമുക്കു നാളെവിളിയ്ക്കാം… നാളെ വിളിയ്ക്കുമ്പം അവൻ ഫോണെടുക്കേണെങ്കിൽ എന്റേൽ തന്നാമതി… ഞാൻ രണ്ടു കേൾപ്പിച്ചുകൊടുക്കാം..!!”””_ വീണ്ടുമെന്നോട് ചേർന്നുനിന്ന് എന്റെ വലതുകൈയെടുത്ത് അവളുടെ രണ്ടു കൈകൾക്കുള്ളിലുമാക്കി തിരുമി…
“”…വേണ്ട.! മിന്നൂസൊന്നും പറയാമ്പോണ്ട.! ആ പുല്ലൻ മിന്നൂസിന്റെ കയ്യിൽനിയ്ക്കൂല… അവൻ തിരിച്ചുമ്പറയും..!!””_ ഞാൻ സ്വരമടക്കിക്കൊണ്ട് പറഞ്ഞതും മീനാക്ഷി കുറച്ചു നേരമൊന്നാലോചിച്ചുനിന്നു…
പിന്നെ ഞാൻ പറഞ്ഞത് ശെരിയാണെന്ന അർത്ഥത്തിൽ തലകുലുക്കി…
“”…പിന്നേ… വേറൊരുകാര്യം..!!”””_ അവളെന്തോ ആലോചിച്ചശേഷം എന്റെനേരേ മുഖംതിരിച്ചു….
“”…എന്താ..??”””_ ഞാൻ സംശയത്തോടെ നോക്കിയപ്പോൾ മീനാക്ഷിതുടർന്നു;
“”…അതേ… നാട്ടിപ്പോയാ അവന്റൊപ്പം പഴേ തോന്നിവാസങ്ങൾക്കൊന്നും പോയേക്കരുത്… പോയീന്ന് ഞാനറിഞ്ഞാലുണ്ടല്ലോ..!!”””