“”…എന്ത്..??”””
“”…അതേ… അത് കുട്ടൂസിന്റെ കുട്ടിക്കളിയൊക്കെ മാറീട്ട് മതീന്നാ കരുതിയേക്കുന്നേന്ന്..!!”””_ അവള് തലചെരിച്ചെന്റെ മുഖത്തേയ്ക്കുനോക്കി ആക്കിയൊന്നുചിരിച്ചു…
“”…മ്മ്മ്..!!”””_ ഞാനതിന് അമർത്തിയൊന്നു മൂളിയതും,
“”…അപ്പോളമ്മയെന്താ പറഞ്ഞേന്നറിയോ..??”””_ അവളടുത്ത ചോദ്യമിട്ടു…
“”…മ്മ്മ്..??”””
“”…അമ്മ പറയുവാ, നിങ്ങൾക്ക് കുട്ടികള് വേണോന്നില്ലെങ്കിൽ അതങ്ങ് പറഞ്ഞാപ്പോരേന്ന്..!!”””_ പറഞ്ഞതും അവളൊറ്റ ചിരിയായിരുന്നു…
അവളുടെ ചിരികൂടിയായപ്പോൾ എനിയ്ക്കു മൊത്തത്തിൽ ചൊറിഞ്ഞുവന്നു…
“”…കള്ളത്തള്ള..!!”””_ ഉള്ളിലെ അമർഷം വാക്കുകളാൽ പുറത്തുവന്നതും അതിഷ്ടപ്പെടാതെ മീനാക്ഷിയെന്റെ വയറ്റിലൊരു കുത്തുവെച്ചു…
“”…സോറി..!!”””_ കൊഞ്ചിക്കൊണ്ട് ഞാനവളുടെ തലയിലുമ്മവെച്ചതും അവളെന്നെ മുഖമുയർത്തിനോക്കി…
“”…കൊഞ്ചീതൊക്കെ മതി… പെട്ടെന്നു കഴിച്ചേ… ഞാമ്മേടിച്ച ഡ്രെസ്സൊക്കെ കാണണ്ടതാ..!!”””
“”…മ്മ്മ്..!!”””_ ചിരിച്ചുകൊണ്ടവൾടെ നേരേ വായ തുറന്നുപിടിച്ചതും അവളെന്റെനേരേ നീട്ടിയ ചപ്പാത്തി എനിയ്ക്കുതരാതെ സ്വയം വായിൽവെച്ചിട്ടെന്നെ കൊഞ്ഞനംകാട്ടി…
ശേഷം കഴിച്ചുകഴിഞ്ഞ പാത്രവും ടീപ്പോയുടെ മേലേയ്ക്കുവെച്ച് കക്ഷിയെന്റെ നെഞ്ചിലേയ്ക്കു ചേർന്നുനിന്നു;
“”…സത്യമ്പറയണം, ന്റെ കുട്ടൂസിന് അമ്മയെ മിസ്സെയ്യുന്നുണ്ടോ..??”””_ ചോദ്യം കണ്ണുകളിലേയ്ക്കു നോക്കിയായിരുന്നു… അതിനൊന്നു പുഞ്ചിരിച്ചിട്ട്,
“”…ആം.! കണ്ടിട്ടിപ്പോൾ രണ്ടു വർഷമായില്ലേ… അതിന്റെ വെഷമോക്കെയുണ്ട്… എന്നുകരുതി മിസ്സിങ്ങൊന്നുല്ലാട്ടോ..!!”””_ ഞാൻ പറഞ്ഞു…