“”…അതുപോട്ടേ… കുട്ടൂസിനിന്ന് കാശുവല്ലതും കിട്ടിയാർന്നോ..??”””_ പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ വിഷയംമാറ്റാനായി മീനാക്ഷിയുടെ ചോദ്യമെത്തി…
“”…ആം.! കിട്ടി.! എന്തേ..??”””
“”…എന്നിട്ടെവിടെ..??”””
“”…ഇട്ടിരുന്ന പാന്റ്സിന്റെ പോക്കറ്റിലുണ്ട്..!!”””_ സ്റ്റവിലിരുന്ന കറിയിലേയ്ക്കു കോൺസെൻട്രേഷൻ കൊടുത്തുകൊണ്ട് ഞാൻ മറുപടിനല്കി…
“”…എന്നാലതു ഞാനെടുത്തേ..!!”””_ പറഞ്ഞതും മുറിയിലേയ്ക്കൊറ്റ ഓട്ടമായിരുന്നു പെണ്ണ്…
എന്റെ സമ്മതംപോലും അവൾക്കു വേണ്ടിയിരുന്നില്ല… പിന്നെ കുറച്ചു നേരത്തേയ്ക്ക് ആശാത്തിയെ കണ്ടതുമില്ല… അൽപ്പം കഴിഞ്ഞപ്പോൾ പിന്നിലൊരു കാൽപ്പെരുമാറ്റംകേട്ടു…
“”…എടാ നീയിന്ന് അമ്മയെ വിളിച്ചിരുന്നോ..??”””_ അവൾ വീണ്ടുമടുത്തുവന്ന് തോളിൽ തൂങ്ങിക്കൊണ്ട് ചോദിച്ചു…
അതിന്,
“”…നീ കാശെടുത്തോ..??”””_ ന്നൊരു മറുചോദ്യമായിരുന്നു എന്റെ വായിൽ നിന്നുമുതിർന്നത്…
“”…ആം.! അതു ഞാങ്കൊണ്ടോയി ബാഗിലുവെച്ചു..!!”””
“”…എന്തിന്..??”””
“”…കയ്യിൽ കാശിരുന്നാലേ നിനക്കിത്തിരി കറങ്ങിനടപ്പുകൂടുതലാ… അതുകൊണ്ട്.! ഞാൻ ചോദിച്ചേനുത്തരം പറ, അമ്മേ വിളിച്ചോ..??”””_ ഞാൻ ചോദിച്ചതിനുള്ളുത്തരം ഒരൊഴുക്കൻമട്ടിൽ പറഞ്ഞിട്ട് അവൾചോദ്യം ആവർത്തിച്ചു…
സംഗതി സത്യമായതിനാലും അവൾടെ ക്രെഡിറ്റ്കാർഡുവരെ എന്റെ കയ്യിലായതിനാലും ഞാനെന്റെ മറുപടി ഒരു ചിരിയിലൊതുക്കി…
“”…മ്മ്മ്.! രാവിലെ വിളിച്ചു.! നീ വരുമ്പോൾ നിന്നോടൊന്നു വിളിയ്ക്കാനും പറഞ്ഞായ്രുന്നു..!!”””