“”…ഏതുനേരവും ഇതന്നെ പണി… വാ തുറന്നാൽ വഷളത്തരവും..!!”””_ അവളെന്റെ പുറത്തേയ്ക്കു മുഖംചായ്ച്ചുകൊണ്ട് പരാതിപ്പെട്ടു…
“”…അയ്യടി മോളെ… ഒരുപകാരംചെയ്യാന്നു വെച്ചപ്പൊ ഡോക്ടർക്കു കുറ്റമൊഴിഞ്ഞിട്ടു നേരമില്ലല്ലോ..??”””
“”…ആരുപറഞ്ഞു ഇത്രകഷ്ടപ്പെട്ട് ഉപകാരഞ്ചെയ്യാൻ..??
ഇങ്ങ് താ… ഞാനരിഞ്ഞോളാം..!!”””_ ഞാൻ പറഞ്ഞതിഷ്ടമാകാതെ
എന്റെ ശരീരത്തിൽനിന്നും വിട്ടുമാറി കത്തിയ്ക്കുനേരേ കൈനീട്ടിയ അവളെ ഞാൻ രണ്ടിടുപ്പിലുമായി പിടിച്ചുയർത്തി സ്ലാബിനു മുകളിലായിരുരുത്തി…
“”…എന്റെ ഡോക്ടറൂട്ടി തല്ക്കാലമിവിടിരി കേട്ടോ… ഇതു ഞാൻ നോക്കിക്കോളാം..!!”””_ ചെറിയകുട്ടികൾക്ക് ഓർഡർ കൊടുക്കുന്നപോലൊരു ഓർഡറ്കൊടുത്തപ്പോൾ അതിനുമറുപടിയായി എന്നെയൊന്നു ഗൗരവത്തോടെനോക്കിയ അവളുടെകൈയിൽ ഞാനൊരു ചെറിയ ക്യാരറ്റെടുത്തു പിടിപ്പിച്ചു…
“”…എന്റെ മുയല് തല്ക്കാലമിതു കടിച്ചുമുറിയ്ക്ക്… അപ്പോഴേയ്ക്കും ഞാൻ സംഗതി സെറ്റാക്കാം..!!”””_ അവളെനോക്കി ഇടതുകണ്ണിറുക്കി കാണിച്ച് പണിതുടരുമ്പോൾ ആശാത്തി ക്യാരറ്റ് രണ്ടുകൈകൊണ്ടും കൂട്ടിപിടിച്ചിരുന്ന് എന്നെനോക്കി നഗ്നമായകാലുകളെ കോർത്ത് മെല്ലെ താളത്തിലാട്ടി…
ആ കാഴ്ച വെറുതെ കണ്ടുനിൽക്കാൻ കഴിയാതെ, അതിസുന്ദരമായ കാലുകളിൽ ഇഴചേർന്നുകിടന്ന മണികെട്ടിയ
പൊൻപാദസരങ്ങളിൽ മുത്താനായിചെന്ന എന്നെ അതിനുസമ്മതിച്ചില്ല…
കാലുകൾമെല്ലെ കൗണ്ടർടോപ്പിനുള്ളിലേയ്ക്ക് തള്ളിവെച്ചവൾ അമർത്തിയൊന്നു ചിരിയ്ക്കുവായ്രുന്നു…
ശേഷം,
“”…മോൻ തല്ക്കാലമിതു ചെയ്… അല്ലേ രണ്ടുപേരുമിന്ന് പട്ടിണിയാവും..!!”””_ കോണിലൊളിപ്പിച്ച ചിരിയോടവൾ പറഞ്ഞതും ഞാൻ മുഖംവീർപ്പിച്ചു…