അതിനിടയിൽത്തന്നെ ചപ്പാത്തിയുണ്ടാക്കാനും ആരംഭിച്ചിരുന്നു…
നാലഞ്ചു ചപ്പാത്തിയും റെഡിയാക്കി അരിഞ്ഞുപെറുക്കിയതെല്ലാം കൂടി വെജിറ്റബിൾ സ്റ്റൂവാക്കാനായി അടുപ്പത്തേയ്ക്കുംവെച്ചു…
“”…ആഹാ.! ആരാ ന്റെ അടുക്കളേക്കേറിയേ..??”””_ പെട്ടെന്നാണ് പിന്നിൽനിന്നും അവളുടെ ശബ്ദമുയരുന്നത്…
തിരിഞ്ഞുനോക്കുമ്പോൾ മുട്ടൊപ്പമെത്തുന്ന പച്ചയിൽ ചുവന്ന വലിയപൂക്കളുടെ ഡിസൈനുള്ള പാവാടയും കഴുത്തില്ലാത്ത വെള്ളഫുൾസ്ലീവ് ടീഷർട്ടുമിട്ട് മുടിയും മാടിയൊതുക്കിക്കൊണ്ടവൾ അങ്ങോട്ടേയ്ക്കു വരുകയായിരുന്നു…
വന്നപാടെ തെറിച്ചുനിന്ന മുലകളെ എന്റെ പുറത്തേയ്ക്കമർത്തി, വയറിലൂടെ കയ്യിട്ടെന്നെ ചുറ്റിപ്പിടിയ്ക്കുകയും ചെയ്തു…
“”…എണീറ്റു വന്നപ്പോളെന്താ എന്നെ വിളിയ്ക്കാണ്ടിരുന്നേ..??”””_ ചോദിച്ചുകൊണ്ട് കവിളിലൊരു മുത്തംതന്നപ്പോൾ ഞാനൊന്നുചിരിച്ചു…
“”…അതുപിന്നെന്റെ മിന്നൂസിന് ക്ഷീണങ്കാണൂലേ… അതോണ്ട് ഉറങ്ങിക്കോട്ടേന്ന് കരുതി..!!”””
“”…അച്ചോടാ.! ഭയങ്കര സ്നേഹന്തന്നെ..!!”””
“”…അല്ലാ… രാവിലെമുതൽ ഹോസ്പിറ്റലിലെ പണി… വന്നുകഴിഞ്ഞപ്പോ എന്റെപണി… ഇനിയുറങ്ങാൻ കിടക്കുമ്പോഴും എന്റെവക അടുത്ത പണി… ഇതെല്ലാങ്കൂടെന്റെ മിന്നൂസെങ്ങനെ താങ്ങാനാ..?? അതാ കുറച്ചുനേരങ്കൂടി ഉറങ്ങിക്കോട്ടേന്നു വെച്ചത്… അല്ലാതെ സ്നേഹം കൊണ്ടൊന്നുവല്ല… അടുത്ത പണിയ്ക്കിടയിൽ പണിക്കാരി ഉറങ്ങാതിരിയ്ക്കാൻ കൊടുക്കുന്ന ചെറിയൊരു ഡോസ് മരുന്ന്…
അത്രമാത്രം..!!”””_ ചിരിയോടെ ഞാനതുപറഞ്ഞപ്പോൾ “പ്ഫ” എന്നൊരാട്ടായിരുന്നു അവൾടെമറുപടി…