“”…നമുക്ക് ഫുഡൊക്കെ പിന്നീടുണ്ടാക്കാന്നേ…
അതിനുമുന്നേ ഈ കള്ളക്കുട്ടൂസിന്റെ പെണക്കമൊന്നു മാറ്റണോലോന്നാ… അതിനിപ്പെന്താ വഴി..??”””_ അവളെന്നെ കേൾപ്പിയ്ക്കാനെന്നോണം സ്വയം ചോദിച്ചുകൊണ്ട് ചൂണ്ടുവിരൽ താടിയിൽത്തട്ടി ആലോചിയ്ക്കുന്ന ഭാവത്തിൽനിന്നു…
“”…പറ്റുവൊക്കെ ചെയ്യും..!!”””_ ചെറിയൊരു നാണത്തോടെ മുഖം കുനിച്ചുകൊണ്ട് ഞാനതുപറഞ്ഞതും മീനാക്ഷിയുടെ മുഖത്ത് അർത്ഥംവെച്ചൊരു ചിരിവിടർന്നു…
“”…അതെങ്ങനെയാ..?? എനിയ്ക്കറിയില്ലാലോ..!!”””_ അവളൊരു പ്രത്യേകടോണിൽ ചോദിയ്ക്കുമ്പോഴും ഉള്ളിന്റെയുള്ളിൽ ചിരിപൊട്ടുന്നത് ഞാനറിയുന്നുണ്ടായ്രുന്നു…
“”…അല്ലെങ്കിവേണ്ട… ചിലപ്പോൾ നാളെ നിനക്ക് ക്ഷീണംവന്നാ പിന്നെ നീ എനിയ്ക്ക് ചെവിതല തരൂല… അതോണ്ടൊന്നുമ്മേണ്ട… എനിയ്ക്കൊരു പിണക്കോമില്ല…!!”””
“”…അങ്ങനങ്ങു പോവാതെ… മര്യാദയ്ക്ക് കാര്യമെന്താന്നുപറ..!!”””_ പോകാൻതുടങ്ങിയ എന്നെ വീണ്ടും പിടിച്ചുനിർത്തിക്കൊണ്ട് അവൾചോദിച്ചു…
കണ്ണുകളിലേയ്ക്ക് ഉറ്റുനോക്കിനിന്ന മീനാക്ഷിയുടെ ചുണ്ടിലൊരു മുത്തം കൊടുത്തുകൊണ്ടാണ് ഞാനതിനു മറുപടിനല്കിയത്….
“”…എനിയ്ക്കപ്പഴേ അറിയാരുന്നു… ഇതാണ് മനസ്സിലിരുപ്പെന്ന്… എന്നിട്ടാർക്കുമറിയാത്ത പോലൊരടവും..!!”””_ അവളുടെ പറച്ചിലിനുള്ള
മറുപടി വെകിട ചിരിയിലൊതുക്കിയപ്പോൾ അവൾതുടർന്നു…
“”…നിനക്കിപ്പൊ വന്നുവന്ന് കാര്യംകാണാനുള്ള പിണക്കം നടിയ്ക്കല് കുറച്ചുകൂടുന്നുണ്ട്… അതത്ര നല്ലതല്ലാട്ടോ..!!”””_ അവള് ഉപദേശിയ്ക്കുന്ന സ്വരത്തിൽ പറഞ്ഞുനിർത്തി….