“ഹ്മ്മ്, പിന്നെ മോൾടെ ഇഷ്ടം. വാ, വീട്ടിലേക്ക് പോകാം.”
മനസ്സില്ലാമനസ്സോടെ രാജശേഖരൻ സമ്മതിച്ചു.
“അച്ഛൻ മുന്നേ നടന്നോ, ഞാൻ പുറകെ വരാം.”
“ആം.”
“ആ സാരി ഇങ്ങു തന്നേക്ക് അച്ഛാ..”
“സാരമില്ല മോളെ, അച്ഛൻ പിടിക്കാം.”
“വേണ്ടച്ഛാ, ഇങ്ങു താ.”
“മ്മ്, ദാ..”
നിള തന്റെ സാരി അയാളുടെ തോളിൽ നിന്നും വലിച്ചെടുത്തുകൊണ്ട് തന്റെ തോളിലേക്കിട്ടു.
“വാ അച്ഛാ, പോകാം.”
“മ്മ്..”
രാജശേഖരൻ മുന്നേ നടന്നു. അവൾ അവിടെയും ഇവിടെയുമൊക്കെ നോക്കികൊണ്ട് പുറകെയും. ഒടുവിലവർ വീടിന്റെ മുൻവശത്ത് എത്തി.
“മോളെ, സാരി ആ അയയിലിട്ടോ. പെട്ടെന്ന് ഉണങ്ങും ”
വീടിന്റെ സൈഡിൽ കണ്ട ഒരു അയ ചൂണ്ടി കാണിച്ചുകൊണ്ട് രാജശേഖരൻ പറഞ്ഞു.
“അച്ഛാ, രാവിലെ അവൾ വരും. ഞാൻ തൽക്കാലം റൂമിൽ തന്നെ ഇട്ടോളാം.”
“അതിന് എന്താ ഉറപ്പ് മോളേ? ഹോസ്പിറ്റൽ കേസ് അല്ലെ, എന്റെ അറിവിൽ അവിടുന്ന് ഡിസ്ചാർജ് കിട്ടാൻ ഒരു 11 മണിയെങ്കിലും ആവും! അത് വരെ കാത്തിരിക്കണ്ടേ.. ഇപ്പൊ ഇവിടെ വിരിച്ചിട്ടാൽ പെട്ടെന്ന് ഉണങ്ങും, കണ്ടില്ലേ ചെറിയ കാറ്റുമുണ്ട്.”
“അച്ഛാ.. അത്..”
“പറയുന്നത് കേൾക്ക് മോളേ..”
“മ്മ്..”
നിള ഒന്ന് ആലോചിച്ചു. ‘അച്ഛൻ പറഞ്ഞത് ശെരിയാണ്. ഇവിടെ ഇട്ടാലേ രാത്രി ഉണങ്ങാൻ ചാൻസുള്ളൂ. ഇവിടെത്തന്നെ ഇടാം. ബട്ട്, എങ്ങനെ മൊത്തം ഡ്രസ്സും ഇവിടെ ഇടും? എല്ലാം ഉരണ്ടേ.. സാരി മാത്രം തൽക്കാലം വിരിക്കാം, അതാ നല്ലത്..’ അവൾ തീരുമാനിച്ചു.