ഇരുട്ടടി
Eruttadi | Author : Aani
വീണ്ടും ഒരിക്കൽ കൂടി സ്നേഹത്തോടെ എന്റെ കഥ എഡിറ്റ് ചെയ്ത ടോണി കുട്ടന് നന്ദി ❤️❤️❤️
“അമ്മേ, അച്ഛനോടൊന്ന് പറയുമോ, ഞാൻ പറഞ്ഞ കാര്യം?..”
നിള മടിച്ചുകൊണ്ട് തന്റെ അമ്മായിയമ്മയായ ദേവിയോട് തന്റെ ഇംഗിതം പറഞ്ഞു.
“അങ്ങേരോട് മോള് തന്നെ പറഞ്ഞോ, അതാ നല്ലത്.. ഞാൻ പറഞാൽ ചാടിക്കടിക്കാൻ വരും!”
“പ്ലീസ് അമ്മേ, എനിക്ക് മടിയാ..”
“എന്തിന്? മോള് ചോദിച്ചോ, ഇവിടെ ആരെക്കാളും അച്ഛന് നിന്നെയല്ലേ ഇഷ്ടം.”
“മ്മ്, അച്ഛനെവിടെയാ?”
“പുറകിലുണ്ട്, മോള് ചോദിച്ചു നോക്ക്.”
“മ്മ്.”
നിള പയ്യെ വീടിന്റെ പുറകിലേക്ക് നടന്നു. അവിടെ തൊടിയിൽ തേങ്ങ പറിക്കുന്നവർക്ക് നിർദ്ദേശം നൽകുകയായിരുന്നു രാജശേഖരൻ എന്ന അവളുടെ അമ്മായിയ്യച്ഛൻ. അവൾ അൽപ്പം മടിയോടെ വിളിച്ചു.
“അച്ഛാ..”
“ആ, എന്താ മോളെ?”
രാജശേഖരൻ പെട്ടെന്ന് അവൾക്ക് നേരെ തിരിഞ്ഞു നിന്നു.
“അച്ഛാ, എന്റെ കൂടെ എറണാകുളം വരെയൊന്ന് വരുമോ? ഒരു പി.എസ്.സി ടെസ്റ്റുണ്ടായിരുന്നു.”
“അതെന്താ മോളെ അത്ര ദൂരത്ത് സെന്റർ കൊടുത്തെ? ഇവിടെയെങ്ങാനും പോരായിരുന്നോ!”
“അത് മതിയാരുന്നു അച്ഛാ.”
“പിന്നെ എന്താ?”
“എറണാകുളം സെന്റർ കൊടുത്താൽ പെട്ടെന്ന് ജോലി കിട്ടുമെന്ന് അച്ഛന്റെ മോൻ തന്നെയാ പറഞ്ഞെ..”
ഉള്ളിൽ ഉള്ള കലിപ്പ് മറച്ചു വെക്കാതെ നിള അയാളോട് മറുപടി നൽകി.
“ആഹ്, കൊള്ളാം! നല്ല മോൻ.. അല്ല എപ്പളാ പോണ്ടേ നിനക്ക്?”