ഓലപീപ്പി [ബിൻസി]

Posted by

അവൾ സന്തോഷത്തോടെ എവിടെ എങ്കിലും ഉണ്ടായിരിക്കും . ആവോ ? ആർക്കറിയാം !

ഞാൻ വിവാഹം കഴിഞ്ഞ ശേഷവും അവളെ സോഷ്യൽ മീഡിയ വഴി ഒത്തിരി തിരക്കി .

ഉപ്പ പറഞ്ഞത് അവർ തൃശൂരും അതിക വർഷങ്ങൾ താമസിച്ചില്ല എന്നാണ് .

ആഹ് ! അതൊരു വേദനയുള്ള ഘടകമായി ഇന്നും അവശേഷിക്കുന്നു .

എന്തായാലും ഞങ്ങൾ സ്ത്രീകൾക്ക് ഭൂരിഭാഗത്തിനും ഒരു ആണിനോടെന്ന പോലെ ഒരടുപ്പവും പ്രണയവും ക്രഷുമെല്ലാം വേറൊരു പെണ്ണിനോടും must ആയിട്ട് തോന്നും എന്നത് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യമാണ് .

അങ്ങനെ ഡിഗ്രിക്ക് പഠിക്കാനായി ഞാൻ വിമൺസ് ഒൺലി കോളേജിലാണ് ചേർന്നത് .

കോളജ് എന്ന് വേണമെങ്കിൽ പറയാം എന്നല്ലാതെ ടൂടോറിയൽ പോലത്തെ ഒരു പുരാതന പരമായ സ്ഥാപനം മാത്രമായിരുന്നു അത് .

കുറച്ച് പെൺകുട്ടികൾ മാത്രം ഡിഗ്രിക്ക് പഠിച്ചിരുന്ന ഒരു കുഞ്ഞ് സ്ഥാപനം .

എല്ലാം അടുത്തടുത്തുള്ള സ്റ്റുഡൻസ് ആയതിനാൽ ഹോസ്റ്റൽ സൗകര്യമൊന്നും ആ സ്ഥാപനത്തിൽ അന്നുണ്ടായിരുന്നില്ല .

പഠിപ്പിക്കാൻ ആറോ ഏഴോ ടീച്ചേസും മാഷ് മാരും മാത്രവും പഠിക്കാൻ വളരെ തുച്ചമായ കുട്ടികളും മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളൂ .

യൂണിഫോം ആ കാലത്ത് ഇല്ലാത്തതിനാൽ ഞങ്ങൾ എല്ലാവരും ഞൊറിവുള്ള നീളത്തിലുള്ള പാവാടയും ബ്ലൗസുമായിരുന്നു ധരിച്ചിരുന്നത് .

കൈ മുട്ട് വരെ നീളമുള്ള കയ്യുള്ള ബ്ലൗസും ഞെറിവുള്ള പാവാടയും തലയിൽ ഹിജാബും ധരിച്ചാണ് ഞാൻ കോളേജിൽ പോയിരുന്നത് .

പെണ്ണുങ്ങൾ മാത്രമുള്ള കോളേജ് ആയതിനാൽ പല പെൺകുട്ടികൾക്കും പരസ്പരം ക്രഷ് തോന്നുന്നത് സ്വഭാവികമായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *