അങ്ങനെ അവന്റെ മൂഡ് മാറി പയ്യെ മിണ്ടാൻ തുടങ്ങി.
ടീച്ചറോട് പൊയ്ക്കോളൂ ഇനി നിൽക്കണ്ട തനിക്കു വേണ്ടി ക്ലാസിൽ പോലും പോകാതെ ഇരുന്നതല്ലേ. ഇനിയും എനിക്ക് വേണ്ടി ഇരിക്കണ്ട ഒരിക്കൽ ടീച്ചറോട് തെറ്റ് ചെയ്തവനാണ് ഞാൻ എന്നൊക്കെ പറഞ്ഞു അഭി ടീച്ചർ പയ്യെ ഒഴിവാക്കി.
പോകാൻ മനസ് വന്നില്ല എങ്കിലും അവൻ കുഴപ്പമില്ല എന്നൊക്കെ പറഞ്ഞു ഒഴിവാക്കി അങ്ങനെ ഒരാഴ്ച കഴിഞ്ഞു ടീച്ചർ ലീവ് ക്യാൻസൽ ആക്കി പിന്നെ ജോയിൻ ചെയ്തു വൈകിട്ട് അവന്റെ അടുത്ത് പോയെങ്കിലും അവനെ കാണാൻ സാധിച്ചില്ല വീട്ടിൽ ഉണ്ടാവില്ലായിരുന്നു.
ഒടുവിൽ ഒരു നാൾ ലീവ് എടുത്തു അവന്റെ വീട്ടിലേക്കു ചെന്നു ഡോർ അടഞ്ഞു കിടപ്പുണ്ട് തള്ളി നോക്കി
ഡോർ കുറ്റി ഇട്ടട്ടില്ലായിരുന്നു. അകത്തു ചെന്നു അവിടെ ആകെ അലങ്കോലം ആയി കിടക്കുന്നു.
ടീച്ചർ അതൊക്കെ അടുക്കി പെറുക്കി വച്ചു അവന്റെ അടുത്ത് ചെന്നപ്പോ കട്ടിലിൽ കമഴ്ന്നു കിടക്കുന്നു.
അടുത്തൊരു ബിയർ കുപ്പി ഉണ്ട് പിന്നെ കടല ബ്രെഡ് പാക്കറ്റ് ഒക്കെ.
ടീച്ചർ അവനെ തട്ടി വിളിച്ചു ഉറക്കത്തിൽ എന്നപോലെ അവൻ വിളി കേട്ടു ഉണർന്നു.
ടീച്ചർ അവനെ പിടിച്ചു എണീപ്പിച്ചു ഇരുത്തി
ടീച്ചർ : ഇതിനാണോ നിന്നെ ഞാൻ പഠിപ്പിച്ചത് കൂടെ താമസിപ്പിച്ചത് ഇങ്ങനെ ജീവിക്കാൻ ആണോ നിന്നെ ഞാൻ പഠിപ്പിച്ചത്.
അഭി : ടീച്ചർ എന്തിനാ വന്നേ എനിക്കാറുമില്ല എന്റെ കാര്യം ആരും നോക്കണ്ട ഞാൻ ആർക്കും ശല്യം ആവില്ല എന്നെ വിട്ടേക്ക്