വല്ല പോലീസും ഉണ്ടാവുമോ ആവോ. ലൈസൻസ്സും ഇല്ല എന്നെ ഓടിക്കാൻ സമ്മതിക്കത്തുമില്ല. അച്ഛന്റെ ആ സംസാരത്തിൽ ഞാൻ ഉണർന്നു വണ്ടി വീട്ടിലേക്കു പറന്നു. മുന്നിൽ കല്ല്യാണ വണ്ടി പോകുന്നത് കാണാം.
വീട്ടിലെത്തി വണ്ടികൾ എല്ലാം ഒരു സൈഡിൽ ഒതുക്കി. അവരുടെ വീട്ടിൽ നിന്നും കുറെ വാഹനങ്ങൾ ഉണ്ടായത് കൊണ്ടുതന്നെ അവിടെ ചെറിയ ബ്ലോക്ക് ഉണ്ടായി. അതൊക്കെ ഞാനും കൂട്ടുകാരും കൂടി ഒതുക്കി ക്ലിയർ ചെയ്ത് വന്നപ്പോഴേക്കും എല്ലാവരും അകത്തു പന്തലിൽ കയറി ഇരുന്നിരുന്നു.
എനിക്കെന്തോ ചെറിയ ഉത്സാഹം പോലെ ആയിരുന്നു ഇവിടെ. മാമി മുന്നിൽ നിൽക്കുമ്പോൾ ഞാൻ നല്ലോണം പണിയെടുത്തു. ആളുകൾക്ക് വെള്ളം കൊടുക്കാനും ഇരുത്താനും അങ്ങനെ ഓരോന്ന്. വന്നവരെല്ലാം പോയി. അവർ പോയപ്പോൾ മാമി അവരെ കെട്ടി പിടിച്ചു കരയുന്നുണ്ടായിരുന്നു. എനിക്കതു കണ്ടപ്പോൾ എന്തോ സങ്കടം ആയി.
പിന്നെ ഫോട്ടോ എടുക്കാൻ വേണ്ടിയുള്ള തിരക്കായിരുന്നു. അമ്മ അവിടെ മുതിർന്നതായിരുന്നത് കൊണ്ടും മാമനെ ഒരു മകനെ പോലെ കാണുന്നത് കൊണ്ടും അമ്മയായിരുന്നു എല്ലാത്തിനും മുന്നിൽ. ഓരോ കുടുംബക്കാരെയും വിളിച്ചു ഫോട്ടോ എടുത്തു കൊണ്ടിരുന്നു.
അടുത്തത് ഞങ്ങളുടെ ഫാമിലിയുടെ ഊഴം ആയിരുന്നു. അവിടെ എവിടെയോ കത്തിയടിച്ചു കൊണ്ടിരുന്ന അച്ഛനെയും വിളിച്ചു കൊണ്ട് വന്ന് അമ്മയുടെയും അനിയത്തിയുടെയും കൂടെ സ്റ്റേജിൽ കയറി ഫോട്ടോ എടുത്തു. ഞാൻ ഒരു അറ്റതായിരുന്നു നിന്നത്. പക്ഷെ എങ്കിലും മാമിയുടെ മുല്ല പൂവിന്റെ മണം എന്റെ മൂക്കിൽ അടിച്ചു കയറി. പക്ഷെ മാമിയുടെ മുഖത്തെ സങ്കടം കാണുമ്പോൾ എനിക്കെന്തോ ഒരു സങ്കടം പോലെ ആയിരുന്നു.