എന്നെ കണ്ടതും അദ്ദേഹം ചിരിച്ചു ഞാനും.
എന്റെ തോളത്തു ഒരു കൈ വന്നു തട്ടി. കുട്ടേട്ടൻ ആയിരുന്നു. ആ കുട്ടേട്ടാ..
രാജീവേ പച്ചക്കറിയൊക്കെ ഞാൻ കൊടുന്നിട്ടുണ്ട്. കുറച്ചു വിറകും കൂടി കൊണ്ട് വരാനുണ്ട് അതും കൂടി കൊണ്ടുവരണം ഞാൻ ഒന്നിരിക്കട്ടെ.
എനിക്ക് പാവം തോന്നി കുട്ടേട്ടനെ. ഇന്നലെ ഉറങ്ങിയിട്ടില്ല പാവം മുഖം കണ്ടാൽ അറിയാം. അല്ലേലും ആർക്കു വേണ്ടിയാ ഇങ്ങനെ കഷ്ടപ്പെടുന്നത്. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. ഞാൻ കൊണ്ട് വരാം. അതും പറഞ്ഞു ഞാൻ മുന്നിലോട്ടു നടന്നു. അപ്പോഴാണ് മാമൻ കയറിവരുന്നത്. എന്നെ കണ്ടതും എന്റെ അടുത്തേക്ക് വന്നു. നീ എവിടെ പോവാ..
ഞാൻ വിറകു കൊണ്ടുവരാൻ.
അതിനാ നിന്നെ ഞാൻ വിളിച്ചേ. പുറത്തൊരു ഗുഡ്സ് ഉണ്ട്. അതിൽ പൊയ്ക്കോ.
ശരി മാമ. കുട്ടേട്ടൻ അകത്തേക്ക് പോയി. ഞാൻ ഗുഡ്‌സിന്റെ അടുത്തേക്കും. ദേഷ്യക്കാരനാണെങ്കിലും എന്നോട് വലിയ കുഴപ്പമൊന്നുമില്ല. നല്ല സ്നേഹമാണ്.
രാവിലെ 10നാണ് മുഹൂർത്തം. ഞാൻ എന്റെ പണികളെല്ലാം കഴിഞ്ഞു കുളിക്കാൻ പോയി.
എല്ലാവരും പുതിയ ഡ്രെസ്സുകൾ ധരിച്ചു സുന്ദരീ സുന്ദരന്മാരായിരിക്കുന്നു. കേരളത്തിന്റെ പരമ്പരാഗത വസ്ത്രമായ വെള്ള മുണ്ടും ഓഫ് കളർ വൈറ്റ് ഷർട്ടും എടുത്തു ഇട്ടു. കണ്ണാടിയിൽ നോക്കി. ഒരു സുന്ദരൻ തന്നെ. ആരും ഒന്ന് നോക്കും. പുകവലിയില്ല കള്ളുകുടിയില്ല. ഞാൻ എന്നെ തന്നെ സ്വയം പുകഴ്ത്തി. എല്ലാവരും പോകാൻ റെഡി ആയിട്ടുണ്ട്.
വേഗം മുറ്റത്തേക്ക് പോയി. മാമന് കയറാൻ വെള്ള കളർ ടോയോട്ടയുടെ എതിയോസ് കാറാണ്. കൊച്ചു പൂകളൊക്കെ വച്ചു മാമന്റെ കൂട്ടുകാർ അതിനെ അലങ്കരിച്ചു വച്ചിട്ടുണ്ട്. എല്ലാവരും വാഹനങ്ങളിൽ കയറി. അച്ഛനും അമ്മയും ഞാനും ഞങ്ങളുടെ വണ്ടിയിൽ കയറി. പ്രാർത്ഥിച്ചു വാഹനങ്ങൾ മുന്നോട്ടു നീങ്ങി. ഒരാളെയും കൂടി കയറ്റിയാൽ മതിയായിരുന്നു ഒരാൾക്ക് കൂടിയുള്ള സ്ഥലമുണ്ടായിരുന്നു. അമ്മ പറഞ്ഞത് കേട്ടു അച്ഛൻ. തുടങ്ങി ഇവൾ.