ഇക്ക : ആ നീ വന്നോ, രാവിലെ 6 മണിക്ക് എടുത്തു വച്ചിട്ടുണ്ട്. അവൻ നേരത്തെ ആളെവിടുമെന്ന് പറഞ്ഞിരുന്നല്ലോ.
ഞാൻ : പറഞ്ഞിരുന്നു ഇക്ക, ഞാൻ എണീറ്റപ്പോൾ വൈകി പോയി.
ഇക്ക : അത് സാരമില്ല, ഉമ്മറെ അത് വണ്ടി കയറ്റി കൊടുക്ക്.
ഞാൻ ഡിക്ക്കി ഓപ്പൺ ചെയ്തു ബാക്ക് സീറ്റ് മടക്കി. മഴ ശക്തി കൂടി വരുന്നുണ്ടായിരുന്നു. അവർ പെട്ടെന്ന് തന്നെ സാധനങ്ങൾ കയറ്റി തന്നു. എന്നാൽ മുഴുവനും കാറിൽ കൊണ്ടില്ല. ഇക്കാ ബാക്കി ഞാൻ ഒന്ന് കൂടി വന്നു എടുത്തോളാം.
ഇക്കാ : ആഹ് ഓക്കേ മോനെ.
ഞാൻ മഴകൊള്ളതിരിക്കാൻ ഓടി കാറിൽ കയറി. കുറച്ചു നനഞു. ആദ്യം നോക്കിയത് എന്റെ മൊബൈൽ നനഞ്ഞൊ എന്നാണ്. നനഞ്ഞെങ്കിലും കുഴപ്പമില്ലായിരുന്നു. ആകെയുള്ള ഒരു സമാധാനം ഫോൺ മാത്രമാണ്. വേഗം കാറെടുത്തു മുന്നോട്ടു നീങ്ങി. റോഡരികിൽ സ്കൂളിൽ പോകാൻ വേണ്ടി കുട്ടികൾ കുടയും ചൂടി നിൽക്കുന്നു. റോഡിലൊക്കെ വെള്ളം നിറയുന്നുണ്ട്.
അല്ലെങ്കിലും മഴയത്തു യാത്ര ചെയ്യാൻ ഒരു പ്രത്യേക രസമാണ്. അതിനാരുത്തിയെന്നോണം വീടെത്തി. ഞാൻ കാർ നിർത്തി അകത്തേക്കൊടി. പുറത്തെ പണിക്കാരെല്ലാം വരാന്തയിൽ നിന്നിരുന്നു. ഇനി മഴമാറിയിട്ടേ പണിയൊക്കെ നടക്കു. അമ്മ അവർക്കു കട്ടൻ ചായ കൊടുത്തു.
എന്നെ കണ്ടതും ആ നീ വന്നോ. ആകെ നനഞ്ഞല്ലോ. നിന്നോട് പറഞ്ഞതല്ലേ കുടയെടുക്കാൻ. പോയി തലതോർത്തു. അമ്മയെങ്ങനെയാണ്. നല്ല സ്നേഹമാണ് എപ്പോഴും. മഴ പെഴ്ത് തുടങ്ങിയതേയുള്ളു അപ്പോഴേക്കും തവള കുട്ടമ്മാരും ചീവീടുകളും വാവിട്ടു കരയാൻ തുടങ്ങി. ഒന്ന് ശ്രദ്ധിച്ചാൽ തവളെയെ ചേര പാമ്പ് കടിച്ചു പിടിച്ചിരിക്കുന്നതിനാൽ തവള കരയുന്നത് കേൾക്കാം. അമ്മയും അച്ഛനും ആരോടൊക്കെയോ സംസാരിക്കുന്നുണ്ട്.