കുട്ടേട്ടൻ : ടാ നീ എന്താ ആലോചിച്ചു നിൽക്കുന്നെ. ആ വണ്ടിയെടുത്തു പോയി സാധനം കൊണ്ടുവാ. ഞാൻ പോയി പാചകക്കാരെ കണ്ടിട്ട് വരാം.
ഞാൻ : ശരി കുട്ടേട്ട.. ഞാൻ അകത്തു പോയി. എന്റെ പുതിയ ബ്രഷ് എടുത്തു പല്ല് തേച്ചു മുഖം കഴുകി. കാറിന്റെ കീയെടുത്തു പോകാൻ തുണിഞ്ഞപ്പോൾ അമ്മ പുറകീന്നു വിളിക്കുന്നു. രാജീവേ കുടയെന്തെങ്കിലും വേണോ മഴക്ക് സാധ്യത ഉണ്ട്.
ഞാൻ : വേണ്ടമ്മേ, കാറിൽ അല്ലെ.
അമ്മ : വരുന്നവഴിക്കു അമ്മച്ചനെയും കൂട്ടി വരണം.
ഞാൻ : നോക്കട്ടെ, സ്ഥലമുണ്ടെങ്കിൽ വരുമ്പോൾ കൊണ്ടുവരാം. ഇല്ലെങ്കിൽ കുട്ടേട്ടനോട് പറ.
ഞാൻ കാറിൽ കയറി പോയി. 4 കിലോ മീറ്റർ അപ്പുറത്താണ് ടൌൺ. പച്ചക്കറികളെല്ലാം കിച്ചുമാമൻ ടൗണിലെ യുസുഫ് ഇക്കാന്റെ കടയിൽ എല്പിച്ചിട്ടുണ്ട്. എന്റെ വീടിന്റെ കുറച്ചപ്പുറത്താണ് മാമന്റെ വീട്. അവിടെ പന്തലിടാൻ സ്ഥലമില്ലാത്തതു കൊണ്ടാണ് ഇവിടെ കല്ല്യാണം നടത്താമെന്നു എല്ലാവരും കൂടി തീരുമാനിച്ചത്. മാമന്റെ പെണ്ണിന്റെ വീട് ഇവിടുന്നു 28 കിലോമീറ്റർ അപ്പുറത്താണ്. അമ്മ ഒരുദിവസം കൂട്ടുകാരിയുടെ വീട്ടിൽ പോയപ്പോൾ അവിടുന്ന് പൊട്ടിമുളച്ച ബന്ധമാണ്. അതിപ്പോൾ കല്ല്യാണം വരെയായി.
ചെറിയൊരു തണുത്ത കാറ്റോട് കൂടി മഴത്തുള്ളികൾ കാറിന്റെ ഗ്ലാസിൽ വീണുകൊണ്ടിരുന്നു. ഇന്നിപ്പോൾ എല്ലാ കാര്യവും നടന്നത് തന്നെ മഴയെ ആസ്വദിച്ചു ഞാനോർത്തു. ഓരോന്ന് ആലോചിച് യുസുഫ് ഇക്കാന്റെ കടയിൽ എത്തി. വണ്ടി കടയുടെ മുമ്പിൽ നിർത്തി. ഇക്കാ കിച്ചു മാമ പറഞ്ഞതു എടുത്തു വച്ചിട്ടുണ്ടോ.