എന്റെ അനുമോൾ [Garuda]

Posted by

 

രേഷ്മ : എന്റെ കാലിൽ കത്തി കൊണ്ട് മുറിവായി അതാ.

 

ഞാൻ ഉടനെ റിപ്ലൈ നൽകി. അവൾ ഓൺലൈനിൽ ഉണ്ടായിരുന്നു.

 

ഞാൻ : അയ്യോ എന്നിട്ടിപ്പോഴാണ് പറയുന്നേ. കൊരങ്ങതി. ഞാൻ ദേഷ്യം വരുമ്പോൾ അവളെ അങ്ങനെ വിളിക്കും അവൾ എന്നെയും.

 

രേഷ്മ : ഒന്നുല്ലെടാ അത് അപ്പോൾ തന്നെ അമ്മമ്മ കുറച്ചു ചായപ്പൊടി മുറിയുടെ മേളിൽ വച്ചു. അത് മാറി.

 

ഞാൻ : നീ ഒരു ഫോട്ടോ അയച്ചേ. എനിക്കെന്തോ സങ്കടം ആയി. അത്രക്ക് ഉണ്ട് ഞങ്ങളുടെ ഫ്രണ്ട്ഷിപ്.

 

അവൾ ഒന്നും ആലോചിക്കാതെ ഫോട്ടോ അയച്ചു.

 

ഞാൻ : ഫോട്ടോ ഓപ്പൺ ആക്കി. ഭാഗ്യം ചെറിയ മുറിവാണ്. എടീ വേദനയൊന്നുമില്ലല്ലോ.

 

രേഷ്മ : ഇല്ല കൊരങ്ങാ. നീ കല്ല്യാണമൊക്കെ കഴിഞ്ഞു ക്ഷീണിച്ചു ഇരിക്കുകയല്ലേ. പോയി ഉറങ്ങിക്കോ. നാളെ ക്ലാസ്സിൽ കാണാം.

 

ഞാൻ : നീ കാല് വെള്ളത്തിൽ തട്ടിക്കണ്ട. പോയി കിടന്നുറങ്ങു. ഞാൻ നാളെ ക്ലാസ്സിൽ കണ്ടോളാം.

 

രേഷ്മ : ഒക്കെ, നീ കല്യാണത്തിന്റെ എന്തേലും ഫോട്ടോസ് ഉണ്ടെങ്കിൽ അയക്കു.

 

സത്യത്തിൽ ഞാൻ ഫോട്ടോസ് ഒന്നും എടുത്തിട്ടില്ലായിരുന്നു. വേഗം മറ്റുള്ളവരെ സ്റ്റാറ്റസ് ഓൺ ആകി സ്ക്രീൻ ഷോട്ട് എടുത്തു ക്രോപ് ചെയ്ത് അവൾക്കു അയച്ചു.

 

ഞാൻ : ഗുഡ് നൈറ്റ്‌.

 

രേഷ്മ : ഗുഡ് നൈറ്റ്‌ ടാ.

 

ഓരോ ഫോട്ടോയും നോക്കുന്നതിനിടയിൽ രേഷ്മ ആലോചിക്കുകയായിരുന്നു. എന്തോ അവനെ ഒരു ഫ്രണ്ട് ആയി കിട്ടിയത് എന്റെ ഭാഗ്യം. എന്തൊരു കേറിങ് ആണ്. 8 ക്ലാസ്സ്‌ മുതൽ ഞങ്ങൾ ഒരുമിച്ചാ. എന്താവിശ്യത്തിനും അവൻ കൂടെയുണ്ടാവും എന്റെ ഭാഗ്യം അവൾ മനസ്സിൽ പറഞ്ഞു. പതിയെ കിടന്നുറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *