എന്റെ അനുമോൾ
Ente Anumol | Author : Garuda
ഇതൊരു റൊമാൻസ് കഥയാണ്. ജീവിതത്തിൽ നടന്നതും കൂട്ടത്തിൽ ഇത്തിരി എരിവും പുളിവും ചേർക്കുന്നുണ്ട്. കഥക്ക് ഒരു ബെസ്മെന്റ ഉണ്ട്. എല്ലാവരും വായിച്ചു അഭിപ്രായം പറയുക pleas.
കുട്ടേട്ടന്റെ വിളികേട്ടാണ് രാജീവ് ഉറക്കത്തിൽ നിന്നും എഴുനേൽക്കുന്നത്. ഇയാളെന്താ രാവിലെ തന്നെ, പ്രാകി കൊണ്ട് രാജീവ് എണീറ്റു. ഉടുത്തിരിക്കുന്ന മുണ്ട് ശരിയായി ഉടുത്തു ഒരു ബനിയനും എടുത്തിട്ട്. നല്ല തലവേദന. ഇന്നലെ കിടന്നപ്പോൾ ഒരുപാട് നേരമായി. അമ്മയുടെ ചെറിയ ആങ്ങളയുടെ കല്ല്യാണമാണ് നാളെ.
പേര് കൃഷ്ണകുമാർ. ഞങ്ങൾ കിച്ചു മാമ എന്ന് വിളിക്കും. എന്നെ പരിജയ പെടുത്തിയില്ലല്ലോ. എന്റെ പേര് രാജീവ് പ്ലസ് ടു പഠിക്കുന്നു. വീട്ടിൽ അച്ഛൻ അമ്മ ഒരു അനിയത്തിയും ഇതാണ് എന്റെ കുടുംബം. അച്ഛന് കൃഷിയാണ്. ഒരു ഉൾഗ്രാമമായതു കൊണ്ട് നിറയെ കൃഷികളുള്ള ഒരു പ്രദേശമാണിത്. അമ്മ വീട്ടു ജോലി മാത്രം. അനിയത്തി ഒമ്പതിൽ പഠിക്കുന്നു.
രാജീവേ…
കുട്ടേട്ടൻ വീണ്ടും വിളിക്കുന്നു. ഞാൻ വേഗം ചെന്ന് എന്തെന്ന് ചോദിച്ചു.
Da രാജീവേ നീ എന്ത് പണിയാ കാണിക്കുന്നേ, നിന്നോട് പറഞ്ഞതല്ലേ രാവിലെ പോയി പച്ചക്കറി കൊണ്ടുവരാൻ.
ഞാൻ : ഓഹ് കുട്ടേട്ടാ ഞാൻ മറന്നു. ഇന്നലെ കിടന്നപ്പോൾ ഒരു സമയം ആയി.
അപ്പോൾ നിങ്ങൾ ചോദിക്കും ആരാണ് കുട്ടേട്ടൻ എന്ന്. അമ്മയുടെ ബന്ധത്തിലുള്ളതാ. ഒരു പാവം മനുഷ്യൻ. എല്ലാ കാര്യങ്ങൾക്കും കൂടെയുണ്ടാവും. കുട്ടേട്ടന്റെ ഭാര്യയും മോളും ഒരു ആക്‌സിഡന്റിൽ മരിച്ചതാണ്. ഇപ്പോൾ ഒറ്റക്കാണ് താമസം. ഇപ്പോൾ അതിൽ നിന്നൊക്കെ നോർമൽ ആയി വന്നതേയുള്ളു. കുടുംബത്തിൽ എന്ത് കാര്യമുണ്ടെങ്കിലും കുട്ടേട്ടൻ മുന്നിലുണ്ടാവും.