ഓർമ്മപ്പൂക്കൾ 2 [Nakul]

Posted by

ജയദേവ കവിയുടെ ഗീതാഗോവിന്ദത്തിലെ                                                ‘വിതത ബഹുവല്ലി നവപല്ലവ ഘനേ                               ഇഹ വിലസ പീന കുച കുംഭ ജഘനേ                     പ്രവിശ പ്രമീളേ മാധവ സമീപമിഹ                             കുരു മുരാരേ മംഗള ശതാനി’ എന്ന ശ്ലോകം മാധവമേനോൻ എന്ന 53 വയസ്സുണ്ടായിരുന്ന ഒരു ഡോക്ടർ റൗണ്ട്സ്സിന് അമ്മയാണ് കൂടെ ഉള്ളതെങ്കിൽ അമ്മക്ക് കേൾക്കാൻ പറ്റുന്ന മാത്രം ശബ്ദത്തിൽ  ചൊല്ലുമായിരുന്നു.   ഡോക്ടറെന്തിനാ  എപ്പോഴും ഞാൻ കൂടെയുള്ളപ്പോൾ ഇത് ചൊല്ലുന്നത് എന്താണ് ഇതിൻറെ അർത്ഥം എന്ന് അമ്മ ചോദിച്ചപ്പോൾ മാധവൻ ഡോക്ടർ പറഞ്ഞു.

“ഒരു ശ്ലോകമാണ് പ്രമീളേ . അർത്ഥം നീ തന്നെ കണ്ടുപിടിച്ചോളൂ ” . കേട്ട് കേട്ട് അമ്മയ്ക്ക് ആ ശ്ലോകം മനപ്പാഠമായി . ഒരിക്കൽ പനിയും ചുമയുമായി  അഡ്മിറ്റ് ആയ മദ്ധ്യവയസ്കയായ ഒരു  ടീച്ചറോട്  അമ്മ ഇതിൻ്റെ  അർത്ഥം ചോദിച്ചു. ഇവിടത്ത മാധവൻ ഡോക്ട്ടർ തന്നെ കാണുമ്പോൾ നിരന്തരം ഇത് പാടാറുണ്ട് എന്നും പറഞ്ഞു. ഒന്നു മടിച്ചാണെങ്കിലും ടീച്ചർ അതിന്റെ അർത്ഥം വിശദമായി അമ്മയ്ക്ക് പറഞ്ഞു കൊടുത്തു. അതിങ്ങനെയായിരുന്നു .

ഓ.രാധേ.ആ ലതാസദനം ബഹുവർണ്ണങ്ങളിലുള്ള ലതകളാലും, തളിരുകളാലും അലംകൃതമാണ്. അവയ്ക്ക് ഉന്മാദമായി നിന്റെ ആകർഷണീയമായ തടിച്ച സ്തനങ്ങളും കുംഭസമാനമായ നിതംബവും പ്രശോഭിയ്ക്കട്ടേ…

അവിടെ ശയിക്കുന്ന മാധവന്റെ (ശ്രീകൃഷ്ണൻ) സമീപത്തേയ്ക്ക് ചെന്നാലും.  സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും . പിന്നെ ടീച്ചർ ഒന്നുകൂടെ പറഞ്ഞു ഡോക്ടർ ചൊല്ലിയ ശ്ലോകത്തിൽ പ്രവിശ രാധേ എന്നതിന് പകരം പ്രവിശ പ്രമീളേ എന്ന് നിൻ്റെ പേരാണ്  പാടിയിരിക്കുന്നത്. തരിച്ചു നിന്ന അമ്മയെ അടിമുടി ഒന്നു നോക്കി ടീച്ചർ ഒന്നുകൂടെ പറഞ്ഞുവത്രേ. “മാധവൻഡോക്ടറെ കുറ്റം പറയാനും പറ്റില്ല കേട്ടോ “.

Leave a Reply

Your email address will not be published. Required fields are marked *