സ്വന്തം കണ്ണേട്ടൻ 2
Swantham Kannettan Part 2 | Author : Nila mizhi
[ Previous Part ] [ www.kkstories.com]
നിലാ മിഴി എഴുതുന്നു…
ദളം : രണ്ട്
“ഉണ്ണീ… നീയെന്താടാ സ്വപ്നം വല്ലതും കണ്ടോ…?”
പേടിച്ചരണ്ട് കട്ടിലിൽ പിടഞ്ഞെഴുന്നേറ്റിരുന്ന എന്നെ നോക്കി ഇളകിച്ചിരിക്കുകയായിരുന്നു ശ്രീകർ…ഒരു വഷളൻ
ചിരിയോടെ.
ഞാൻ ഒന്ന് ചുറ്റിലും നോക്കി… അല്ല… ഞാനിപ്പോൾ വീട്ടിലല്ല ഹോസ്റ്റലിൽ തന്നെയാണ്.. കൂടെയുള്ളത് കണ്ണേട്ടനല്ല റൂം മേറ്റും ഉറ്റ ചങ്ങാതിയുമായ ശ്രീകർ ആണ്… കണ്ടതത്രയും സ്വപ്നങ്ങളത്രെ… വെറും സ്വപ്‌നങ്ങൾ…
ആ തിരിച്ചറിവ് എന്നിൽ നിരാശയുളവാക്കി.. അതിലേറെ സങ്കടവും…
” ഓ… സ്വപ്‌നമായിരുന്നോ… ശ്ശെ…..”
നിരാശകലർന്ന മനസ്സോടെ ഞാൻ സ്വയംപിറുപിറുത്തുകൊണ്ട് ശ്രീകറിനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു…
അല്പനേരത്തെ കാത്തിരിപ്പ്.. മനസ്സിനെ സ്വപ്നത്തിൽനിന്നും യാഥാർഥ്യത്തിലേക്ക് തിരിച്ചുവിളിച്ചുകൊണ്ട്
ഞാൻ ചുറ്റിലുമൊന്ന് നോക്കി… ഹോസ്റ്റൽ റൂമിന്റെ പുകപിടിച്ച ചുവരിലേക്ക്.. ക്ലോക്കിലേക്ക്… അങ്ങനെയങ്ങനെ പല ഭാഗത്തേക്കും…
ഇല്ല.. നേരം വെളുത്തിട്ടില്ല.. നേരം വെളുക്കാൻ ഇനിയും സമയമേറെ ബാക്കി…മുറിക്കകത്തിപ്പോഴും ഇരുട്ടാണ്.. മങ്ങിയ
സീറോ വോൾട്ട് പ്രകാശം മാത്രം…
“ഉം… ആരായിരുന്നു… സ്വപ്നത്തിൽ… ജേക്കബ് സർ ആണോ… അതോ…?”
കട്ടിലിലേക്ക് തിരികെ തലചായ്ച്ച എന്നെ നോക്കി അടുത്തുകിടന്നിരുന്ന ശ്രീകറിന്റെ ചോദ്യം…
ഞാൻ ഒന്നും മിണ്ടിയില്ല.. ചെറു നാണത്തോടെ അവനെ നോക്കി പുഞ്ചിരി തുടർന്നു…
” ഉം.. എന്തായാലും ഈ സ്വപ്നം അത്ര പന്തിയല്ല.. ”
ഒന്ന് കളിയാക്കും മട്ടിൽ എന്നെ വലിച്ചു തന്നിലേക്കടുപ്പിക്കുകയായിരുന്നു ശ്രീകർ..
” അത്.. നിനക്കെങ്ങനെ അറിയാം…”