ശ്രീയുടെ ആമി 4 [ഏകലവ്യൻ]

Posted by

“പെണ്ണേ… പോകാം..?”

അവൾ തലയാട്ടി അവന്റെ കൂടെ പുറത്തേക്ക് നടന്നു.

“എന്തു പറ്റിയെടി ഒരു മൂഡ് ഓഫ്‌..?”

“അറിയില്ല ഒരു തലവേദന പോലെ..”

നടക്കുന്നതിനിടയിൽ അവനവളുടെ തലയിൽ തൊട്ട് പിടിച്ച് ഒരു മുത്തം കൊടുത്തു. ആ സ്നേഹത്തിൽ ആമിയുടെ നെഞ്ച് കലങ്ങി പോയി. കണ്ണിൽ നിന്ന് വെള്ളം കിനിഞ്ഞിറങ്ങി.

“ഹോസ്പിറ്റലിൽ പോവേണ്ടല്ലോ..?”

“വേണ്ട..”

തല താഴ്ത്തി പറയുമ്പോൾ അവളുടെ സ്വരത്തിന്റ ഇടർച്ച അവനെ അറിയിക്കാതിരിക്കാൻ മാക്സിമം ശ്രമിച്ചു. ഭാഗ്യത്തിന് അവൻ അതിനോട് ശ്രദ്ധ കൊടുത്തില്ല. വീട്ടിലേക്കുള്ള യാത്രയിൽ ശ്രീയുടെ ബൈക്കിന്റെ പുറകിലിരുന്ന് ആമിയുടെ കണ്ണുകൾ നീല നിറക്കൂട്ടു ചാർത്തിയ ആകാശത്തിൽ മിഴിഞ്ഞു. നേരിയ നനവോടെ അവളുടെ ചെമ്മിഴികൾ നീണ്ടടയുന്നുണ്ട്.

ഉച്ചക്ക് നടന്ന കാര്യങ്ങളൊക്കെ രാത്രിയിൽ ചോദിക്കാമെന്ന് കരുതി മാറ്റി വെച്ചിരിക്കുകയായിരുന്നു ശ്രീ. വൈകാതെയവർ വീട്ടിലെത്തി.

വല്ല ചോദ്യങ്ങളോ സ്നേഹക്കൂടുതലോ നേരിടാൻ ത്രാണി ഇല്ലാഞ്ഞത് കൊണ്ട് തല വേദന മാറിയിട്ടില്ലെന്ന് തന്നെ അവൾ ശ്രീയെ വിശ്വസിപ്പിച്ചു. അധികം ഒന്നും പറയാൻ നിൽക്കാതെ അവൾക്കുമുന്നേ അവൻ ഫ്രഷാവാൻ കയറി. ആ സമയം ആമി റിതിയെ ഒന്ന് വിളിച്ചു നോക്കി. റിങ് പോവുന്നുണ്ട് എടുത്തില്ല. ഇങ്ങോട്ട് കോൾ വരുന്നത് കണ്ടപ്പോൾ ഒരേ സമയം സന്തോഷവും നെഞ്ചിടിപ്പും കൂടി. അവൾ കോൾ അറ്റൻഡ് ചെയ്ത് പുറത്തേക്ക് വന്നു.

“ഏട്ടാ..”

അവൾ നേർത്ത ഒരേങ്ങലോടെ വിളിച്ചു. അപ്പുറത്ത് മൗനം തന്നെയായിരുന്നു.

“ഏട്ടാ.. സോറി.. ഞാൻ വെറുതെ പറഞ്ഞതാ..”

“അങ്ങനെ വെറുതെ പറയാൻ പറ്റാത്ത കാര്യങ്ങൾ ഉണ്ടെന്ന് മനസിലായില്ലേ..?”

“മ്മ്…”

“ഇനി ആവർത്തിക്കുമോ..?”

“ഇല്ല…”

“മ്മ് എങ്കി വച്ചോ..”

“വെക്കുവാണോ..?”

“പിന്നെന്താ..?”

“ഞാൻ ഒരുപാട് കരഞ്ഞു.”

“എന്നെ സങ്കടപെടുത്തിയിട്ട് നീയെന്തിനാ കരയുന്നെ..?”

Leave a Reply

Your email address will not be published. Required fields are marked *