രണ്ട് ടീച്ചർമാർ 2 [സ്പൾബർ]

Posted by

 

“മോളേ..നിനക്ക് താഴെയാണോ മുകളിലാണോ കിടക്കേണ്ടത്…?”

 

രേഖ ചോദിച്ചു. അത് കേട്ട് ജൂലിയൊന്ന് ചിരിച്ചു.

 

“എനിക്ക് എല്ലാം ഇഷ്ടമാ ടീച്ചറേ… ടീച്ചർ പറഞ്ഞാൽ മതി… ഞാനെവിടെയും കിടക്കും…”

 

പറഞ്ഞ് കഴിഞ്ഞാണ് അതിലുള്ള ദ്വയാർത്ഥം രണ്ട് പേരും ചിന്തിച്ചത്. അതോർത്ത് രണ്ടാളും ചിരിച്ചു.

 

“തൽക്കാലം നീ താഴെക്കിടക്ക്… പറ്റിയില്ലെങ്കിൽ നീ മുകളിൽ കയറിക്കോ… ഇതാണ് നിൻ്റെ മുറി… സാധനങ്ങളൊക്കെ അടുക്കി വെച്ചോ…”

 

രേഖ അവളുടെ മുറിക്ക് തൊട്ടടുത്തുള്ള ഒരു മുറി കാട്ടിക്കൊടുത്ത് പറഞ്ഞു. രണ്ടാളും ബാഗെല്ലാം എടുത്ത് മുറിയിലേക്ക് വെച്ചു.

 

“എടീ മോളേ… ആദ്യം നമുക്ക് ചായ കുടിക്കാം… ഞാൻ നിന്നെയും കാത്തിരുന്ന് ഇത് വരെ ചായ കുടിച്ചിട്ടില്ല…”

 

അതും പറഞ്ഞ് രേഖ, ജൂലിയുടെ കയ്യും പിടിച്ച് അടുക്കളയിലേക്ക് പോയി. അടുക്കളയിൽ തന്നെയുളള ചെറിയ ടേബിളിൽ രേഖ എല്ലാം നിരത്തി മൂടിവെച്ചിട്ടുണ്ട്. അതെല്ലാം തുറന്ന് രേഖ രണ്ട് പ്ലേറ്റിക്ക് എല്ലാം വിളമ്പി. നല്ല ദോശയും, ചട്ട്നിയും. കുറേകാലം ഹോസ്റ്റലിലെ രുചിയില്ലാത്ത ഭക്ഷണം കഴിച്ച ജൂലിക്ക് അത് കണ്ടപ്പോൾ സന്തേഷമായി. അവൾ നന്നായി കഴിച്ചു. പാത്രം കഴുകാനും അടുക്കള വൃത്തിയാക്കാനും ജൂലിയും കൂടി.

അതിനിടക്ക് വീട്ടുകാര്യങ്ങളും, സ്കൂളിലെ വിശേഷങ്ങളും പരസ്പരം സംസാരിച്ചു. പിന്നെ രണ്ടാളും ഹാളിൽ വന്നിരുന്നു.

 

തൊട്ടടുത്തിരിക്കുന്ന ജൂലിയുടെ കയ്യെടുത്ത് തലോടിക്കൊണ്ട് രേഖ ചോദിച്ചു.

 

“ മോൾക്കിന്നലെ സ്മിത ടീച്ചർ വിളിച്ചിരുന്നോ…”?

 

“ ഉം…”

 

ജൂലി ലജ്ജയോടെ മൂളി.

 

“ എന്നിട്ടവൾ എന്ത് പറഞ്ഞു…?”

 

“അത്… ടീച്ചറേ…”

 

“മോളെന്നെ ചേച്ചീന്ന് വിളിച്ചാ മതി.. അവളെന്തു പറഞ്ഞു…”?

 

“അത്… എല്ലാം… എല്ലാം പറഞ്ഞു….”

Leave a Reply

Your email address will not be published. Required fields are marked *