എന്റെ വിദ്യേച്ചി 1 [Meera]

Posted by

ചേച്ചി നേരെ തന്നെ എന്നോട് കാര്യം ചോദിച്ചു …അത് കണ്ടതുകൊണ്ട് ആണോ ഇപ്പൊ വരാത്തത് എന്ന് ..ഞാൻ ചേച്ചിയോട് അതെ എന്ന് പറഞ്ഞു ..ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു ..അതൊന്നും സാരമില്ലെടാ ..ആണ്പിള്ളേര്ക്ക് അങ്ങനെ ഒക്കെ അല്ലെ …

ഞാൻ അത് കാര്യം ആക്കിയില്ല …നീ അത് വിട്ടേരെ …ചേച്ചി അത് പറഞ്ഞു എന്റെ കൈ പിടിച്ചു മുഖത്ത് നല്ലരു പുഞ്ചിരി തന്നു ..അതോടെ ഞാൻ കൂൾ ആയി ..പിന്നെ പതിവ് പോലെ കളിയാക്കലും ചളി പറയലും ഒക്കെ ആയി മുന്നോട്ട് പോയി ജീവിതം ..

ഒരു ശനിയാഴ്ച്ച ചേച്ചി എന്നോട് പറഞ്ഞു ഡാ നാളെ നീ ഫ്രീ ആണോ .എന്റെ കൂടെ ഒരു ഫ്രണ്ട് ന്റെ വീട്ടിലേക്ക് പോകാൻ കൂട്ട് വരാമോ ..  ..

ഞാൻ : പിന്നെന്താ  നാളെ ഞായറാഴ്ച അല്ലെ ..വരാം

ചേച്ചി : കാര് എടുക്കുമോ നീ  .

ഞാൻ : ആ എടുക്കാലോ …എത്ര മണിക്ക് പോണം

ചേച്ചി : രാവിലെ തന്നെ പോകാം  ഒരു 8 മണിക്ക് വരണം നീ .

ഞാൻ : ഓ  ശരി … രാവിലെ എത്താം ഞാൻ

പറഞ്ഞ പോലെ രാവിലെ തന്നെ റെഡി ആയി കാര് എടുത്തു ഞാൻ ചെന്ന് … ചേച്ചിടെ കൂടെ ആയതുകൊണ്ട് ‘അമ്മ സമ്മതിച്ചു .അല്ലെങ്കി ഫാമിലി ആയി പോകാൻ അല്ലാതെ വണ്ടി തരാറില്ല എനിക്ക് ..

ഞാൻ വീട്ടിൽ എത്തിയപ്പോ ചേച്ചി ഒരു ജീൻസും ടോപ്പും ഒക്കെ ഇട്ടു ഒരുങ്ങി നിൽക്കുന്നുണ്ട്.അമ്മായിയും കൂടെ നിക്കുന്നുണ്ട് ..ചായ കുടിച്ചോടാ ..അമ്മായിടെ വക ചോദ്യം .. കുടിച്ചു …ഞാൻ പറഞ്ഞു … ഡാ …വേറെയാരും ഇല്ലെന്ന് കരുതി വണ്ടി പറപ്പിക്കരുത് കേട്ടോ … മെല്ലെ പോയ മതി .. മോൾ വേണം പറഞ്ഞു നിയന്ത്രിക്കാൻ .. ചേച്ചി എന്നെ നോക്കി ചിരിച്ചു …

ചേച്ചി : അമ്മ പേടിക്കേണ്ട .. ഞാൻ പറഞ്ഞോളാം  .ഇനി പറഞ്ഞത് കേട്ടില്ലെങ്കി ഞാൻ വണ്ടിന്ന് ഇറങ്ങും എന്ന് ഇവന് അറിയാം ..

ഞാൻ ഒന്ന് ചിരിച്ചു ..അമ്മായി ധൈര്യം ആയി ഇരിക്ക് ..ഞാൻ വളരെ ഡീസന്റ് ആയി ഓടിക്കുള്ളു … ശേരി .പോയിട്ട് വരാം ,..

Leave a Reply

Your email address will not be published. Required fields are marked *