പീലി വിടർത്തിയാടുന്ന മയിലുകൾ 4 [സ്പൾബർ]

Posted by

“ ഇച്ചായൻ..എൻ്റെ ഇച്ചായൻ കരഞ്ഞോ…?
എന്തിനാ പൊന്നേ എൻ്റിച്ചായൻ കരഞ്ഞത്..? എൻ്റിച്ചായനെ ഞാൻ കരയിച്ചു…”

അവൾ സീറ്റിൽ നിന്നുയർന്ന് മുഖമുയർത്തി അവൻ്റെ കണ്ണിൽ നിന്ന് ഒലിച്ചിറങ്ങിയ കണ്ണീർ നാവ് കൊണ്ട് നക്കിയെടുത്തു. പിന്നെ സീറ്റിലേക്കിരുന്നു. ബെന്നിയുടെ മുഖത്ത് തന്നെയായിരുന്നു അവളുടെ കണ്ണുകൾ.
വിറക്കുന്ന ചുണ്ടുകളോടെ അവൾ വീണ്ടും ചോദിച്ചു.

“ഇച്ചായാ… എന്തിനാ ഇച്ചായൻ കരഞ്ഞത്… എനിക്കത് സഹിക്കാൻ കഴിയില്ല ഇച്ചായാ…”

“ഞാൻ കരഞ്ഞിട്ടൊന്നുമില്ലെടീ…
എൻ്റെ കണ്ണൊന്ന് നിറഞ്ഞു. അത്രയേയുള്ളൂ…നീ കരയുമ്പോൾ പിന്നെ എനിക്ക് സങ്കടം വരില്ലേ..?”

അത് കേട്ട ഷീബയുടെ ഹൃദയം ആർദ്രമായി.

“ഇച്ചായാ… എനിക്ക് ഇച്ചായനെ കെട്ടിപ്പിടിച്ച് കുറേ നേരം കിടക്കണം ഇച്ചായാ… ഇച്ചായൻ്റെ മുഖത്തേക്ക് നോക്കി…കണ്ണിലേക്ക് നോക്കി ഒരുപാട് നേരം. എനിക്ക് കൊതിയാവാഇച്ചായാ…”

“അതൊക്കെ നമുക്ക് നടത്താടീ കൊതിച്ചീ… ഇപ്പൊ നീ ഡോർ തുറന്ന് മുഖമൊന്ന് കഴുക്… ഇന്നാ വെള്ളം…”

അവൾ ബെന്നി കൊടുത്ത വെള്ളക്കുപ്പി വാങ്ങി ഡോർ തുറന്നു. അപ്പോഴാണ് മഴ തോർന്നത് അവൾ ശ്രദ്ധിച്ചത്. സീറ്റിലിരുന്ന്തന്നെ അവൾ മുഖം കഴുകി. പിന്നെ ഡോറടച്ച് കുറച്ച് വെള്ളം കുടിച്ചു. കുപ്പി ബെന്നിക്ക് കൊടുത്തപ്പോഴാണ് അവൻ്റെ ഷർട്ടാകെ നനഞ്ഞ് കുതിർന്നിരിക്കുന്നത് ഷീബ കണ്ടത്. രണ്ടാമത്തെ തവണയാണ് താനിത് നനക്കുന്നത്. ഇപ്പോൾ കണ്ണീര് വീണാണ് നനഞ്ഞത്. പക്ഷേ..ആദ്യം നനഞ്ഞത്…? ശൊ… പാവം.. ഈ നനഞ്ഞ ഷർട്ടുമിട്ട്… എന്ത് തോന്നുമോ ഇച്ചായന്…?

“ഇച്ചായാ… ഇച്ചായൻ്റെ ഷർട്ടാകെ നനഞ്ഞു. ഇനി എന്താ ചെയ്യ ഇച്ചായാ… മാറ്റാൻ വേറെ ഷർട്ടില്ലല്ലോ…?”

“അത് സാരമില്ലെടീ… നമുക്ക് ഒരു കട കണ്ടാൽ നിർത്തി വേറൊരു ഷർട്ട് വാങ്ങാം… അത് പോട്ടെ… മോളുടെ സങ്കടമെല്ലാം മാറിയല്ലോ..? എല്ലാം കരഞ്ഞ് തീർക്കാനാണ് ഞാനൊരവസരം തന്നത്… ഞാൻ നിന്നോട് ഇന്നലെ പറഞ്ഞില്ലേ… എൻ്റെ നെഞ്ചിൽ കിടന്ന് നിനക്ക് കരയാമെന്ന്… പക്ഷേ ഇത് നിൻ്റെ അവസാനത്തെ കരച്ചിലായിരിക്കണം. ഇനിയീ കണ്ണുകൾ നിറയരുത്. സങ്കടം എന്തെങ്കിലും തോന്നുകയാണെങ്കിൽ എന്നോട് പറയുക… അത് പങ്കിടാൻ ഞാനുണ്ടാവും നിൻ്റെ കൂടെ.. അത് പോരേടീ നിനക്ക്…?”

Leave a Reply

Your email address will not be published. Required fields are marked *